എല്ലാം മലയാളികൾ,വിനീതിനെ പിടിക്കാൻ ഐമൻ,മറ്റൊരു നേട്ടത്തിൽ എത്തി!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.പഞ്ചാബ് എഫ്സിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ആദ്യം പഞ്ചാബാണ് ലീഡ് എടുത്തത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദ് ഐമനിലൂടെ സമനില ഗോൾ നേടുകയായിരുന്നു.
മത്സരത്തിന്റെ 56ആം മിനിട്ടിലായിരുന്നു ഐമന്റെ ഗോൾ പിറന്നത്. ഇടത് വിങ്ങിലൂടെ കയറിയ പെപ്ര ഒരു കിടിലൻ ക്രോസ് നൽകുകയായിരുന്നു. അത് ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു ഐമന് ഉണ്ടായിരുന്നത്.ഇതോടുകൂടി താരം ഒരു പുതിയ റെക്കോർഡ് കുറിച്ചിട്ടുണ്ട്. അതായത് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
മാത്രമല്ല മറ്റൊരു റെക്കോർഡ് കൂടി താരം ലക്ഷ്യം വെക്കുന്നുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ താരമാവാനുള്ള ഒരുക്കത്തിലാണ് ഐമൻ.ഇന്ത്യൻ ഓൾ ടൈം ടോപ്പ് സ്കോറർമാരുടെ ലിസ്റ്റിൽ എല്ലാം മലയാളികളാണ്. ഒന്നാം സ്ഥാനത്ത് വരുന്നത് സികെ വിനീതാണ്. 43 മത്സരങ്ങളിൽ 11 ഗോളുകളാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയിട്ടുള്ളത്.
രണ്ടാം സ്ഥാനത്ത് മധ്യനിരതാരമായ സഹൽ വരുന്നു.97 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരം 10 ഗോളുകളാണ് നേടിയിട്ടുള്ളത്.ഐമൻ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ഉള്ളത്.കേവലം 35 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ അദ്ദേഹം നേടി.സികെ വിനീതിന്റെ റെക്കോർഡ് തകർക്കണം എങ്കിൽ അദ്ദേഹത്തിന് നാല് ഗോളുകൾ കൂടി ആവശ്യമുണ്ട്.അത് താരം അധികം വൈകാതെ നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.നാലാം സ്ഥാനത്തുള്ള രാഹുലും 8 ഗോളുകൾ നേടിയിട്ടുണ്ട്. 78 മത്സരങ്ങളിൽ നിന്നാണ് താരം 8 ഗോളുകൾ നേടിയിട്ടുള്ളത്.
ഏതായാലും ഐമൻ കൂടുതൽ മികവ് പ്രകടിപ്പിക്കുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അടുത്ത മത്സരത്തിൽ CISF പ്രൊട്ടക്ടേഴ്സ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആ മത്സരത്തിലും ഒരു മികച്ച വിജയമാണ് ക്ലബ്ബ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.