ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബ്ലാസ്റ്റേഴ്സ് പ്ലെയർ ഓഫ് ദി മാച്ചിന്റെ ഉറപ്പ്!
കേരള ബ്ലാസ്റ്റേഴ്സ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. പഞ്ചാബിനായി ലൂക്ക മേയ്സൺ ഗോൾ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത് മുഹമ്മദ് ഐമന്റെ ബൂട്ടുകളിൽ നിന്നാണ്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനും പഞ്ചാബിനും ഒരേ പോയിന്റ് ആണ് ഉള്ളത്.നാല് പോയിന്റുകൾ വീതമാണ് ഉള്ളതെങ്കിലും ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.അതിന്റെ കാരണം ആദ്യ മത്സരത്തിലെ തകർപ്പൻ വിജയമാണ്.ഗോൾ ശരാശരിയിലാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ CISF പ്രൊട്ടക്ടേഴ്സ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.പഞ്ചാബ് ഇവരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.
ഒന്നാം സ്ഥാനം നേടി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന മത്സരത്തിൽ ഒരു ഗംഭീര വിജയം ആവശ്യമാണ്. അതിനുവേണ്ടി സർവതും ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരതാരമായ ഫ്രഡി പറഞ്ഞിട്ടുണ്ട്. 100% സമർപ്പിച്ച് കളിക്കും എന്നാണ് ഇദ്ദേഹം നൽകിയ ഉറപ്പ്.അടുത്ത മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടാൻ ശ്രമിക്കുക.
ഇന്നലത്തെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഫ്രഡി ആയിരുന്നു.അതിനുശേഷം സംസാരിക്കുന്ന വേളയിലാണ് ഇക്കാര്യം താരം പറഞ്ഞിട്ടുള്ളത്. ഏതായാലും ബ്ലാസ്റ്റേഴ്സ് മികച്ച വിജയം നേടി അടുത്ത ഘട്ടത്തിലേക്ക് മുന്നേറും തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് പത്താം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സും CISF പ്രൊട്ടക്ടേഴ്സും തമ്മിൽ കളിക്കുക.