ആശങ്ക വേണ്ട,അർജന്റീനക്കായി മെസ്സി ഉണ്ടാകും!
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിലാണ് ലയണൽ മെസ്സിക്ക് ഗുരുതരമായി പരിക്കേറ്റത്.കൊളംബിയക്കെതിരെയുള്ള ആ ഫൈനൽ മത്സരം പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. തുടർന്ന് കരഞ്ഞു കൊണ്ടാണ് അദ്ദേഹം കളം വിട്ടത്. പക്ഷേ കിരീടം നേടിയത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു.
ഇപ്പോൾ പ്രൊട്ടക്റ്റീവ് ബൂട്ടുകൾ ധരിച്ചു കൊണ്ടാണ് മെസ്സി നടക്കുന്നത്.പരിക്കിൽ നിന്നും മുക്തനാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.മെസ്സി ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടില്ല എന്ന് ഇന്റർമയാമി പരിശീലകനായ മാർട്ടിനോ പറഞ്ഞിരുന്നു. എന്നാൽ മെസ്സി ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത ലിയോ പരാഡിസോ പുറത്ത് വിട്ടു.
അതായത് അർജന്റീന ആരാധകർക്ക് ആശങ്ക വേണ്ട. അടുത്ത രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും കളിക്കാൻ വേണ്ടി മെസ്സി തയ്യാറാവും എന്നാണ് ഇദ്ദേഹത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.ആ മത്സരങ്ങൾക്ക് തിരിച്ചെത്തുക എന്നതാണ് മെസ്സിയുടെ ലക്ഷ്യം. അതിന് മുന്നേ ഇന്റർ മയാമിക്കൊപ്പം കളിച്ചുകൊണ്ട് ഫിറ്റ്നസ് വീണ്ടെടുക്കാനും മെസ്സി തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബർ ആറാം തീയതി ചിലിക്കെതിരെയാണ് അർജന്റീന ഒരു വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുന്നത്. സെപ്റ്റംബർ പതിനൊന്നാം തീയതി കൊളംബിയക്കെതിരെയും അർജന്റീന കളിക്കുന്നുണ്ട്.ഈ രണ്ട് മത്സരങ്ങളിലും കളിക്കാൻ കഴിയും എന്നാണ് മെസ്സി ഇപ്പോൾ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടന്നാൽ മെസ്സിയെ ഈ മത്സരത്തിൽ കാണാൻ അർജന്റീനക്ക് സാധിച്ചേക്കും.
സെപ്റ്റംബർ ഒന്നാം തീയതി ഷിക്കാഗോക്കെതിരെ ഒരു മത്സരം ഇന്റർമയാമി കളിക്കുന്നുണ്ട്. ആ മത്സരത്തിൽ കളിക്കാൻ വേണ്ടിയും ലയണൽ മെസ്സി ശ്രമിച്ചേക്കും. സമീപകാലത്ത് പരിക്കുകൾ മെസ്സിയെ വല്ലാതെ അലട്ടുന്നുണ്ട്. പ്രധാനമായും മസിൽ ഇഞ്ചുറിയാണ് അലട്ടുന്നത്. താരത്തിന്റെ പ്രായവും ഒരു തടസ്സമാണ്.പക്ഷേ അതിനെയൊക്കെ അതിജീവിച്ച് മെസ്സി തിരിച്ചെത്തും എന്നാണ് ആരാധന പ്രതീക്ഷിക്കുന്നത്.