ലൂണയെ വെറുതെ നിലനിർത്തിയതല്ല :കാരണങ്ങൾ അക്കമിട്ട് നിരത്തി സ്കിൻകിസ്
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.ഡ്യൂറന്റ് കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ CISF പ്രൊട്ടക്ടേഴ്സ് എന്ന ക്ലബ്ബാണ്. മത്സരത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയും.സ്റ്റാറെയുടെ കുട്ടികൾക്ക് അതിന് സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ കുറിച്ച് നിരവധി റൂമറുകൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രചരിച്ചിരുന്നു.അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകും എന്നായിരുന്നു റൂമർ. എന്നാൽ ഇതിന് അവസാനം കുറിക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു.അതായത് താരത്തിന്റെ കരാർ പുതുക്കുകയായിരുന്നു. ഇനി കുറച്ച് വർഷങ്ങൾ കൂടി ലൂണ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ റൂമറുകൾ എല്ലാം അവസാനിച്ചു.
ലൂണയുടെ കരാർ പുതുക്കിയതിനെ പറ്റി ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.ലൂണയുടെ കരാർ പുതുക്കാനുള്ള കാരണങ്ങളാണ് ഇദ്ദേഹം വിശദീകരിച്ചിട്ടുള്ളത്.ലൂണ ഒരു പോരാളിയാണെന്നും അദ്ദേഹത്തെ പോലെയുള്ള ഒരു താരത്തെ എല്ലാ ടീമിനും ആവശ്യമാണ് എന്നുമാണ് സ്കിൻകിസ് തന്റെ പുതിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ലൂണ ഒരു ഫൈറ്ററാണ്.എല്ലാ ക്ലബ്ബുകൾക്കും ഇത്തരത്തിലുള്ള യോദ്ധാക്കളെ ആവശ്യമുണ്ട്. നല്ല ടീമുകൾക്കും ടോപ്പ് ടീമുകൾക്കും ഇടയിലുള്ള വ്യത്യാസം ഇത്തരത്തിലുള്ള പോരാളികളാണ്. അതുകൊണ്ടുതന്നെ എന്തായാലും ലൂണയെ നിലനിർത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.അദ്ദേഹവും ക്ലബ്ബിനകത്ത് തുടരാൻ തീരുമാനിച്ചതിൽ ഞാൻ സന്തോഷവാനാണ്. ടീമിനകത്ത് ലൂണക്ക് ലഭിക്കുന്ന റെസ്പെക്ട് വളരെ വലുതാണ്,ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ ലൂണ തന്നെയാണ് പല മത്സരങ്ങളിലും ക്ലബ്ബിനെ മുന്നിൽ നിന്ന് നയിക്കാറുള്ളത്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്താൻ ലൂണക്ക് സാധിച്ചിരുന്നു. എന്നാൽ ഗുരുതരമായി താരത്തിന് പരിക്കേറ്റത് ക്ലബ്ബിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമായിരുന്നു.