Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ആക്രമണം വന്നപ്പോഴെല്ലാം ഉലഞ്ഞു, ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ആശങ്ക പങ്കുവെച്ച് ആരാധകർ!

3,912

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കിയിട്ടുള്ളത്. പൊതുവേ ദുർബലരായ CISF പ്രൊട്ടക്ടേഴ്സ്നെതിരെ മറുപടിയില്ലാത്ത 7 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ മൊറോക്കൻ സൂപ്പർ താരം നോഹ് സദോയിയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹീറോ. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി പെപ്രയും ഈ മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്.നവോച്ച,ഐമൻ,അസ്ഹർ എന്നിവർ ഓരോ ഗോളുകൾ വീതം മത്സരത്തിൽ നേടി.

ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് പൊസിഷനിൽ മിലോസ് ഡ്രിൻസിച്ചിനൊപ്പം പ്രീതം കോട്ടാലായിരുന്നു ഉണ്ടായിരുന്നത്. ഇടത് വിങ്ങ് ബാക്ക് ആയിക്കൊണ്ട് സഹീഫും വലത് വിങ് ബാക്ക് ആയിക്കൊണ്ട് നവോച്ചയും ഉണ്ടായിരുന്നു. അതുപോലെതന്നെ മധ്യനിരയിൽ ഡിഫൻസ് ഡ്യൂട്ടികൾ ഫ്രഡിക്കും അസ്ഹറിനുമായിരുന്നു ഉണ്ടായിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് മികച്ച പ്രകടനമാണ് നടത്തിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ ഡിഫൻസിന്റെ കാര്യത്തിൽ ആണ് ആരാധകർക്ക് ആശങ്ക.

മത്സരത്തിൽ CISF ആക്രമണം നടത്തിയ സന്ദർഭങ്ങളിൽ എല്ലാം തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ഭീതി ഉണ്ടായിരുന്നു.അതായത് ഡിഫൻസ് വളരെ അലസരായിരുന്നു എന്ന് വേണം പറയാൻ. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ ഒക്കെ ഒരുപാട് അറ്റാക്ക് എതിരാളികൾ നടത്തിയിരുന്നു.ഡ്രിൻസിച്ചും കോട്ടാലുമൊക്കെ പലപ്പോഴും അശ്രദ്ധരാവുന്നത് നമുക്ക് മത്സരത്തിൽ നിന്നും വളരെ വ്യക്തമായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഡിഫൻസ് മോശമാണ് എന്നത് ഇന്നലത്തെ മത്സരത്തിൽ തന്നെ തെളിഞ്ഞിട്ടുണ്ട്.

കരുത്തരായ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഡിഫൻസിന്റെ ഇത്തരം അശ്രദ്ധകൾക്ക് വലിയ വില നൽകേണ്ടിവരും. കഴിഞ്ഞ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ തന്നെ പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് വല്ലാതെ ആടി ഉലഞ്ഞിരുന്നു. പകരക്കാരനായി കൊണ്ട് ഹോർമിപാമും ഇന്നലത്തെ മത്സരത്തിൽ ഇറങ്ങിയിരുന്നു. ഏതായാലും ഡിഫൻസിന്റെ ഈ അലസതയും അശ്രദ്ധയും ആരാധകർക്ക് ഏറെ ആശങ്ക നൽകുന്നതാണ്.

ആകെയുള്ള പ്രതീക്ഷ പുതുതായി വരുന്ന അലക്സാൻഡ്രേ കോയെഫിലാണ്. വളരെയധികം പരിചയസമ്പത്തുള്ള താരം സെന്റർ ബാക്കിൽ പൊസിഷനിൽ മികച്ച രൂപത്തിൽ കാര്യങ്ങളെ കൈകാര്യം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അറ്റാക്കിന് പോയാൽ തിരികെ എത്താൻ വൈകുന്ന ഡ്രിൻസിച്ച് പലപ്പോഴും ആരാധകർക്ക് ആശങ്ക നൽകിയിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആണ് കോയെഫിന്റെ എക്സ്പീരിയൻസ് മുതൽക്കൂട്ടാവും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതായാലും ഇന്ത്യൻ സൂപ്പർ ലീഗിലായിരിക്കും ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ യഥാർത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാൻ സാധിക്കുക.