ഡ്രിൻസിച്ചിന്റെ നാട്ടുകാരൻ, മാഞ്ചസ്റ്റർ സിറ്റിക്കും ഇന്ററിനും വേണ്ടി കളിച്ച താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു സ്ട്രൈക്കറെയാണ്. കാരണം ദിമിത്രിയോസ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ ഗോളടി ചുമതല നിർവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അദ്ദേഹത്തിന്റെ സ്ഥാനത്തെക്കാണ് മികച്ച ഒരു പകരക്കാരനെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. പക്ഷേ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് സൂപ്പർ താരമായ സ്റ്റീവൻ യോവെറ്റിച്ചിന് വേണ്ടിയാണ്.യൂറോപ്പിലെ മാധ്യമങ്ങൾ തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് ഈ സൂപ്പർ താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകുകയാണ് ചെയ്തിട്ടുള്ളത്.
ഈ ഓഫർ അദ്ദേഹം പരിഗണിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വരാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ട്. പക്ഷേ സാലറിയുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.ബാക്കിയെല്ലാം അദ്ദേഹം അംഗീകരിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. സാലറിയുടെ കാര്യത്തിൽ കൂടി ധാരണയിൽ എത്തിയാൽ അദ്ദേഹത്തെ നമുക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ കാണാൻ സാധിക്കും. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരമായ ഡ്രിൻസിച്ച് യൂറോപ്യൻ രാജ്യമായ മോന്റെനെഗ്രോയിൽ നിന്നാണ് വരുന്നത്. അവിടെ നിന്നുള്ള താരം തന്നെയാണ് യോവെറ്റിച്ചും.
ഒരു അത്ഭുതകരമായ കരിയർ അവകാശപ്പെടാൻ കഴിയുന്ന താരമാണ് ഈ സ്ട്രൈക്കർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാൻ എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിക്കുകയും ഗോളടിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഫിയോറെന്റിന,മൊണാക്കോ,ഹെർത്ത,സെവിയ്യ എന്നിവർക്ക് വേണ്ടിയൊക്കെ കളിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഗ്രീക്ക് ക്ലബ് ആയ ഒളിമ്പിയാക്കോസിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹം ഫ്രീ ഏജന്റ് ആണ്.
താരത്തെ കൊണ്ടുവന്നാൽ അത് ഏറെ മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കാരണം അത്രയധികം പരിചയസമ്പത്തുള്ള താരമാണ് സ്റ്റീവൻ.ബ്ലാസ്റ്റേഴ്സ് താരത്തെ സൈൻ ചെയ്യും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.