എന്താണ് സ്റ്റാറേയുടെ കരുത്ത്? കളിക്കുക വെർട്ടിക്കൽ ഫുട്ബോളെന്ന് ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് ഇതിനോടകം തന്നെ തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്.3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർക്ക് നേടാൻ കഴിഞ്ഞു.പക്ഷേ എതിരാളികൾ പൊതുവേ ദുർബലരായിരുന്നു.ഇനിയാണ് യഥാർത്ഥ പരീക്ഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരിക.
പുതിയ പരിശീലകനായ മികയേൽ സ്റ്റാറെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. തന്റെ ആദ്യത്തെ ഒഫീഷ്യൽ മാച്ചിൽ തന്നെ 8 ഗോളുകൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ഡ്യൂറന്റ് കപ്പിനെ വളരെ ഗൗരവത്തോടുകൂടി ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട്. എത്രയധികം ഗോളുകൾ അടിച്ചു കൂട്ടിയത് ഇതിന്റെ ഭാഗമാണ്.
എന്താണ് സ്റ്റാറേയുടെ കരുത്ത്? അഡ്രിയാൻ ലൂണ ഈ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്. ആക്രമണ ഫുട്ബോൾ തന്നെയാണ് ഏറ്റവും വലിയ കരുത്ത്. പന്ത് പിടിച്ചെടുത്ത് വെർട്ടിക്കൽ ഫുട്ബോൾ കളിക്കുന്നതാണ് പരിശീലകന്റെ സിസ്റ്റമെന്ന് നായകൻ പറഞ്ഞിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് മുൻതൂക്കം നൽകുന്നു എന്നത് ഇതിൽ നിന്നും വളരെ വ്യക്തമാണ്.ലൂണയുടെ വാക്കുകൾ ഇപ്രകാരമാണ്.
ഏതറ്റം വരെ ചെന്നും എതിരാളികളിൽ നിന്ന് പന്ത് പിടിച്ചെടുക്കാൻ കഴിയും എന്നത് ഇത്തവണ വലിയ കരുത്താവാൻ സാധ്യതയുണ്ട്.ഹൈ പ്രസ്സിംഗ് തന്നെയാണ് ഞങ്ങളുടെ ശൈലി.പന്ത് തിരിച്ചുപിടിച്ച് ആക്രമിക്കുക എന്നതാണ് ലക്ഷ്യം.വെർട്ടിക്കൽ ഫുട്ബോളിലൂടെ എതിരാളികളെ വീഴ്ത്താൻ കഴിയും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയിട്ടുള്ള താരം അഡ്രിയാൻ ലൂണയാണ്. 35 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. 15 ഗോളുകളും 20 അസിസ്റ്റുകളും അദ്ദേഹം തന്റെ കരിയറിൽ ബാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്. താരം ആ മികവ് ഇനിയും തുടരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.