ബ്ലാസ്റ്റേഴ്സ് കണ്ടുവെച്ചത് മൂന്ന് വിദേശ സ്ട്രൈക്കർമാരെ, ഫസ്റ്റ് ചോയ്സ് തീരുമാനമെടുത്തു, ശ്രമങ്ങൾ തുടർന്ന് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് സൈനിങ്ങിന്റെ പേരിലാണ്. പല വിദേശ താരങ്ങളും ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. എന്നാൽ രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. ഇടത് വിങ്ങിലേക്ക് നോഹ് സദോയിയും സെന്റർ ബാക്ക് പൊസിഷനിലേക്ക് അലക്സാൻഡ്രെ കോയെഫുമാണ് എത്തിയിട്ടുള്ളത്.വേറെ വിദേശ സൈനിങ്ങുകൾ ഒന്നും തന്നെ ക്ലബ്ബ് ഇത്തവണ നടത്തിയിട്ടില്ല.
ദിമി ക്ലബ്ബിനോട് ഗുഡ്ബൈ പറഞ്ഞിട്ട് ഇപ്പോൾ ഏകദേശം മൂന്ന് മാസത്തോളം പൂർത്തിയായി കഴിഞ്ഞു.അദ്ദേഹത്തിന്റെ പകരം മികച്ച സ്ട്രൈക്കറെ കൊണ്ടുവരാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ഈ കാര്യത്തിലാണ് ആരാധകർക്ക് ക്ലബ്ബിനോട് ഏറ്റവും കൂടുതൽ എതിർപ്പുള്ളത്. ഒരുപാട് റൂമറുകൾ പ്രചരിച്ചിരുന്നുവെങ്കിലും അതിലൊന്നും തന്നെ യാതൊരുവിധ പുരോഗതിയും രേഖപ്പെടുത്തിയിട്ടില്ല.എന്നിരുന്നാലും സ്ട്രൈക്കർമാരുടെ കാര്യത്തിൽ ഒരു പുതിയ അപ്ഡേറ്റ് ഇപ്പോൾ ആഷിശ് നേഗി നൽകിയിട്ടുണ്ട്.
അതായത് ഇതുവരെ ബ്ലാസ്റ്റേഴ്സ് മൂന്ന് വിദേശ സ്ട്രൈക്കർമാരെയാണ് കണ്ടുവെച്ചിട്ടുള്ളത്. ഫസ്റ്റ് ചോയ്സായി കൊണ്ട് പരിഗണിക്കപ്പെട്ടിരുന്ന സ്ട്രൈക്കർക്ക് വേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തിയിരുന്നത്.പക്ഷേ അതിപ്പോൾ ഫലം കണ്ടിട്ടില്ല.അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തയ്യാറായിട്ടില്ല എന്നുള്ള കാര്യം നേഗി സ്ഥിരീകരിച്ചിട്ടുണ്ട്.
ആ താരത്തിന്റെ പേര് വ്യക്തമാക്കാൻ ഇദ്ദേഹം തയ്യാറായിട്ടില്ല. പക്ഷേ മറ്റുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അത് യോവേറ്റിച്ചാണ് എന്നുള്ളതാണ്. അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് നടത്തിയ ശ്രമം ഇപ്പോൾ വിഫലമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാക്കി രണ്ട് സ്ട്രൈക്കർമാരുമായി ഇപ്പോൾ ക്ലബ്ബ് ചർച്ചകൾ നടത്തുന്നുണ്ട് എന്നതാണ് റിപ്പോർട്ടുകൾ.
ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യാൻ ഇനി അധികം സമയം ഒന്നും ഇല്ല. അതിന് മുൻപ് തന്നെ സ്ട്രൈക്കർ സൈനിങ് ക്ലബ്ബ് പൂർത്തിയാക്കേണ്ടതുണ്ട്.വേറെ പൊസിഷനുകളിലേക്ക് സൈനിങ്ങ് ഉണ്ടാകുമോ എന്നുള്ളത് വ്യക്തമല്ല. പല പൊസിഷനുകളിലേക്കും കൂടുതൽ സൈനിങ്ങുകൾ വേണം എന്നുള്ളത് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.പക്ഷേ വളരെ പതിയെയാണ് ക്ലബ്ബിന്റെ നീക്കങ്ങൾ എല്ലാം നടക്കുന്നത്.