കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം,ഒരു താരം തിരിച്ചെത്തി!
നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ റിസൾട്ട്. ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. 3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.
തായ്‌ലാൻഡിൽ വച്ചുകൊണ്ടായിരുന്നു ക്ലബ്ബ് പ്രീ സീസൺ നടത്തിയിരുന്നത്.അവിടെ മികച്ച പ്രകടനം നടത്താൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ സോറ്റിരിയോ തായ്‌ലാൻഡിലെ ചില മത്സരങ്ങൾ കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേറ്റു.തുടർന്ന് അദ്ദേഹം ആദ്യം കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അവിടെയായിരുന്നു ചികിത്സ നടത്തിയിരുന്നത്.
ഇത്രയും കാലം അദ്ദേഹം കളിക്കളത്തിന് പുറത്തായിരുന്നു.എന്നാൽ ഇപ്പോൾ ട്രെയിനിങ്ങിലേക്ക് താരം തിരിച്ചെത്തിയിട്ടുണ്ട്.പരിക്കിൽ നിന്നും മുക്തനാവാൻ ഈ ഓസ്ട്രേലിയൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതുവരെ ഔദ്യോഗിക അരങ്ങേറ്റം കുറിക്കാൻ കഴിയാത്ത താരമാണ് സോറ്റിരിയോ.പരിക്ക് കാരണം കഴിഞ്ഞ സീസൺ മുഴുവനായും അദ്ദേഹത്തിന്റെ നഷ്ടമായിരുന്നു.
ഈ ഡ്യൂറൻഡ് കപ്പിൽ എങ്കിലും അദ്ദേഹം അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ താരത്തിന്റെ ഭാവിയെക്കുറിച്ച് ഒരുപാട് റൂമറുകൾ പ്രചരിച്ചിരുന്നു.താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയേക്കും എന്നായിരുന്നു റൂമറുകൾ.ഏതായാലും ഒരു ഫൈനൽ ഡിസിഷൻ ക്ലബ്ബ് എടുത്തിട്ടില്ല. നിലനിർത്തണോ വേണ്ടയോ എന്നുള്ളത് അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചേക്കും.