മഞ്ഞപ്പടയുടെ ആർപ്പുവിളിയാണ് ഏറ്റവും വലിയ മോട്ടിവേഷൻ,ബ്ലാസ്റ്റേഴ്സിൽ മറ്റൊരു മോട്ടിവേഷന്റെയും ആവശ്യമില്ലെന്ന് ഡാനിഷ് ഫാറൂഖ്!
സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് ഡാനിഷ് ഫാറൂഖ്. പുതിയ പരിശീലകൻ മികയേൽ സ്റ്റാറേയും ഈ താരത്തെ ഉപയോഗപ്പെടുത്താറുണ്ട്. മികച്ച രീതിയിലാണ് ഇതുവരെ ഡാനിഷ് കളിച്ചിട്ടുള്ളത്.പ്രീ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.
വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിൽ വലിയ പങ്കുവഹിക്കാൻ അദ്ദേഹത്തിനുണ്ട്. കാരണം ജീക്സൺ സിംഗ് ഇപ്പോൾ ക്ലബ് വിട്ടിട്ടുണ്ട്.ഡാനിഷ് ഫറൂഖിനെ പോലെ പരിചയസമ്പത്തുള്ള താരങ്ങൾ മികവിലേക്ക് ഉയർന്ന വരേണ്ട ഒരു സാഹചര്യമാണ് ഇത്.അതിന് താരത്തിന് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതുതായി നൽകിയ ഇന്റർവ്യൂവിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ഈ കാശ്മീരുകാരൻ സംസാരിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആർപ്പുവിളിയാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ മോട്ടിവേഷൻ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിൽ മറ്റൊരു മോട്ടിവേഷന്റെയും ആവശ്യമില്ല എന്നും ഈ താരം പറഞ്ഞിട്ടുണ്ട്.ഖേൽ നൗ ആണ് ഈ താരത്തിന്റെ വാക്കുകളെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അവരുടെ പാഷൻ എടുത്തു പറയേണ്ട കാര്യമാണ്. വളരെയധികം പാഷനേറ്റായിട്ടുള്ള ആരാധകരാണ് അവർ.അവരുടെ ആർപ്പുവിളി തന്നെയാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ മോട്ടിവേഷൻ.ബ്ലാസ്റ്റേഴ്സിൽ നമുക്ക് സ്വയം മോട്ടിവേറ്റ് ചെയ്യേണ്ട കാര്യമില്ല.ആരാധകർ തന്നെയാണ് ഏറ്റവും വലിയ മോട്ടിവേഷൻ,ഇതാണ് ഡാനിഷ് ഫാറൂഖ് പറഞ്ഞിട്ടുള്ളത്.
കൊച്ചി സ്റ്റേഡിയത്തിലെ ഈ സീസണിലെ ആദ്യ മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മിന്നുന്ന പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. മോഹൻ ബഗാൻ,മുംബൈ സിറ്റി തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.എന്നാൽ ജനുവരി മുതലുള്ള പ്രകടനം മോശമാവുകയായിരുന്നു.