ഡ്യൂറന്റ് കപ്പ്,ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചിരവൈരികൾ,മത്സരം എന്ന്?
ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയത്. 3 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും നേടി ഒന്നാമൻമാരായി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ പ്രവേശിച്ചത്.മൂന്നുമത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് കേവലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.
ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാണ് എന്നുള്ളത് തീരുമാനമായിട്ടുണ്ട്.മറ്റാരുമല്ല,ചിരവൈരികളായ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന ഇരുപത്തിമൂന്നാം തീയതി കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് ഈ മത്സരം നടക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. അന്നേദിവസം രാത്രി ഇന്ത്യൻ സമയം 7 മണിക്കാണ് ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുക.
ഡ്യൂറന്റ് കപ്പിൽ തകർപ്പൻ പ്രകടനമാണ് ഇതുവരെ ബംഗളൂരു നടത്തിയിട്ടുള്ളത്.കളിച്ച മൂന്ന് മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്. 10 ഗോളുകൾ ആകെ നേടിയ അവർ രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.ഇന്ത്യൻ നേവിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച അവർ ഇന്റർ കാശിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. പിന്നീട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുഹമ്മദൻ എസ്സിയെ തോൽപ്പിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന് പോലെതന്നെ സുപ്രധാന താരങ്ങൾ അവർക്ക് വേണ്ടി ഈ ടൂർണമെന്റിൽ കളിക്കുന്നുണ്ട്. സുനിൽ ഛേത്രിയും പെരേര ഡയസുമൊക്കെ അവരുടെ നിരയിൽ ഉണ്ട്.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഒരു കടുത്ത പോരാട്ടം തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.