പണമല്ല പ്രശ്നം:ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചത് എന്തെന്ന് മെർഗുലാവോ വെളിപ്പെടുത്തുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ ആരാണ്?സൈനിങ്ങിന്റെ കാര്യം എന്തായി? പ്രമുഖ ഇന്ത്യൻ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് ഇത്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി അധികം സമയം ഒന്നുമില്ല.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്.പുതിയ റൈത്തറുടെ അപ്ഡേറ്റുകൾ അറിയാൻ വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്.
മെർഗുലാവോ ഏറ്റവും പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സ്ട്രൈക്കർമാർക്ക് വേണ്ടി ഇപ്പോൾ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ ആ രണ്ട് ശ്രമവും ഇപ്പോൾ വിഫലമായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് നൽകിയിരുന്ന ഓഫർ താരങ്ങൾ തള്ളിക്കളയുകയായിരുന്നു. അതിൽ ഒരു താരം സൗത്ത് അമേരിക്കയിൽ നിന്നുള്ള താരമാണ്.അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ നിന്ന് ലഭിച്ച ഓഫർ അദ്ദേഹം നിരസിച്ചിട്ടുണ്ട്.
എന്നാൽ ഈ രണ്ടു താരങ്ങളും ഓഫർ നിരസിക്കാൻ കാരണമല്ല. കാരണം കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത് വളരെ ആകർഷകമായ സാലറി തന്നെയാണ്. പണമല്ല ഇവിടെ പ്രശ്നമെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.സ്കിൻകിസിന് ഏത് താരത്തെ കൺവിൻസ് ചെയ്യിക്കാൻ സാധിക്കും എന്നുള്ളത് നമുക്ക് നോക്കിക്കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇത്രയും വിവരങ്ങളാണ് മെർഗുലാവോ നൽകിയിട്ടുള്ളത്. എന്നാൽ മറ്റു മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം നമുക്ക് ചില നിഗമനങ്ങളിലേക്ക് എത്താൻ കഴിയും. അതായത് ബ്ലാസ്റ്റേഴ്സ് ശ്രമിച്ച ആദ്യത്തെ സ്ട്രൈക്കർ യോവെറ്റിച്ചാണ്.അദ്ദേഹത്തിന് ക്ലബ്ബ് ഒരു ഓഫർ ആദ്യം നൽകിയിരുന്നു. പക്ഷേ അത് അദ്ദേഹം നിരസിച്ചിട്ടുണ്ട്.ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം രണ്ടാമതൊരു ഓഫർ കൂടി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്.നല്ല സാലറി തന്നെയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇറ്റാലിയൻ ക്ലബ് ആയ ജെനോവ വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ സാലറി ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇനി മെർഗുലാവോ പറഞ്ഞ രണ്ടാമത്തെ താരം ഒരു സൗത്ത് അമേരിക്കൻ താരമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം അത് ഉറുഗ്വൻ സ്ട്രൈക്കർ ആയ ഫകുണ്ടോ ബാഴ്സെലോയാണ്. അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ നൽകിയിരുന്നു.എന്നാൽ അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ രണ്ടു താരങ്ങളിൽ ആരെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിയും ? രണ്ടുപേരും വരുന്നില്ലെങ്കിൽ വേറെ ആരെയായിരിക്കും ക്ലബ്ബ് കൊണ്ടുവരിക എന്നതൊക്കെയാണ് ഇപ്പോൾ ആരാധകർ ഉറ്റു നോക്കുന്ന കാര്യം.