ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് ചെറിയ താരങ്ങൾക്ക് വേണ്ടിയല്ല: വെളിപ്പെടുത്തലുമായി മാർക്കസ് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ ആരായിരിക്കും എന്നുള്ളത് മാത്രമാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. ഇതുവരെ ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ കഴിയാത്തത് ക്ലബ്ബിന്റെ പ്രധാനപ്പെട്ട പോരായ്മയായി കൊണ്ട് തന്നെയാണ് ആരാധകർ പരിഗണിക്കുന്നത്.പക്ഷേ ബ്ലാസ്റ്റേഴ്സ് വലിയ രൂപത്തിലുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. രണ്ട് സ്ട്രൈക്കർമാർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല എന്ന് ഇന്നലെ മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.
ആകർഷകമായ സാലറി വാഗ്ദാനം ചെയ്തിട്ടും ബ്ലാസ്റ്റേഴ്സിന്റെ ഓഫറുകൾ രണ്ട് സ്ട്രൈക്കർമാർ നിരസിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നത്. ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ ഇതിനോടുള്ള തന്റെ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.അതായത് വിദേശ താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ല, അതല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഒരൊറ്റ കിരീടം പോലും ലഭിക്കാത്ത,അതിനുവേണ്ടി കാര്യമായി പരിശ്രമിക്കാത്ത ക്ലബ്ബിലേക്ക് വരാൻ താല്പര്യമില്ല എന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകന്റെ നിരീക്ഷണം. എന്നാൽ മെർഗുലാവോ ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. സാമ്പത്തികത്തിന് ഇതിൽ പ്രധാനമായ റോൾ ഉണ്ട് എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.
അതായത് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് കേവലം ശരാശരി താരങ്ങൾക്ക് വേണ്ടിയല്ല.മറിച്ച് ഹൈ പ്രൊഫൈൽ ഉള്ള താരങ്ങൾക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.തീർച്ചയായും അത്തരത്തിലുള്ള സൂപ്പർ താരങ്ങൾ വലിയ തുക ആവശ്യപ്പെടും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരത്തിൽ നമ്മൾ നൽകുന്നത് ഒരു വലിയ സാലറി തന്നെയായിരിക്കും. പക്ഷേ ആ സൂപ്പർ താരങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോൾ അത് അവർക്ക് മതിയായ ഒരു ഓഫർ ആയിരിക്കില്ല.അതുകൊണ്ടുതന്നെയാണ് അവർ നിരസിക്കുന്നത്.
അല്ലാതെ ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ലാഞ്ഞിട്ടല്ല, കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന് കിരീടങ്ങൾ ഇല്ലാഞ്ഞിട്ടോ അംബിഷൻ ഇല്ലാഞ്ഞിട്ടോ അല്ല, ഇതാണ് ഈ വിഷയത്തിൽ മെർഗുലാവോ നൽകിയ വിശദീകരണം. അതായത് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്ന താരങ്ങളിൽ പലരും സൂപ്പർ താരങ്ങളാണ്. അവർ ആവശ്യപ്പെടുന്ന സാലറി വളരെ വലുതാണ്. ഇന്ത്യയിൽ കളിക്കുന്ന താരങ്ങളെ വെച്ചുനോക്കുമ്പോൾ ആ സാലറി മികച്ചതായിരിക്കും. പക്ഷേ യൂറോപ്പിലുള്ള,അല്ലെങ്കിൽ മറ്റു പ്രധാനപ്പെട്ട ലീഗുകളിൽ കളിക്കുന്ന താരങ്ങൾ അവരുടെ നിലവിലെ സാലറിയുമായി താരതമ്യം ചെയ്യുമ്പോൾ അത് കുറവുമായിരിക്കും.
അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ബ്ലാസ്റ്റേഴ്സിനെ കുറ്റപ്പെടുത്താൻ കഴിയില്ല.ബ്ലാസ്റ്റേഴ്സ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരുന്നതിൽ വിരോധം ഒന്നുമില്ല.പക്ഷേ നിലവിൽ യൂറോപ്പിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അതേ സാലറി,അല്ലെങ്കിൽ അതിനേക്കാൾ സാലറി അവർക്ക് വേണമെന്ന് മാത്രം.അതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ പല ശ്രമങ്ങളും ഫലം കാണാതെ പോയത്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം യോവെറ്റിച്ചിന് വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്നും ക്ലബ്ബ് പിന്തിരിഞ്ഞിട്ടില്ല.ആദ്യത്തെ ഓഫർ അദ്ദേഹം നിരസിച്ചിരുന്നു.എന്നാൽ ഇന്നലെ വീണ്ടും ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ നൽകിയിട്ടുണ്ട്. അതിൽ താരം എന്ത് തീരുമാനം കൈക്കൊള്ളും എന്നുള്ളതാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.