ഷോട്ടുകളുടെ കണക്കിൽ നോഹ് ISLൽ ഒന്നാമത്, വീണ്ടുമൊരു പ്രകടനം പ്രതീക്ഷിച്ച് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ നടത്തിയ ഏറ്റവും മികച്ച സൈനിങ്ങ് നോഹ് സദോയിയുടേതാണ് എന്നുള്ളത് സംശയം പറയാൻ സാധിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലും എഫ്സി ഗോവക്ക് വേണ്ടി കളിച്ച ഈ മൊറോക്കൻ താരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.തകർപ്പൻ പ്രകടനമായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളിലും അദ്ദേഹം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ താരമാണ് നോഹ്.
ഇതുവരെ ആ പ്രതീക്ഷ താരം തെറ്റിച്ചിട്ടില്ല. ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം ഇതുവരെ താരം പുറത്തെടുത്തിട്ടുണ്ട്. രണ്ട് തവണ ഹാട്രിക്ക് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും രണ്ട് അസിസ്റ്റുകളും ഉൾപ്പെടെ 8 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഡ്യൂറൻഡ് കപ്പിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളതും നോഹ് തന്നെയാണ്.
എന്നാൽ കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ ഒരു കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 48 ഷോട്ടുകളാണ് കഴിഞ്ഞ സീസണിൽ താരം തൊടുത്തിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ആരും തന്നെ ഇത്രയധികം ഷോട്ടുകൾ എടുത്തിട്ടില്ല.നോഹ് സദോയി തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
കഴിഞ്ഞ ഐഎസ്എല്ലിൽ 20 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 10 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഗോളടിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ശ്രമിച്ച താരം നോഹ് തന്നെയാണ്. ആരാധകർക്ക് സന്തോഷം നൽകുന്നതാണ് ഈ കണക്കുകൾ. വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും ഈ മികച്ച പ്രകടനം താരം തുടരും എന്നാണ് വിശ്വസിക്കുന്നത്.
ഇനി ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിലാണ് ഈ താരത്തെ കാണാൻ സാധിക്കുക.ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന 23 തീയതിയാണ് മത്സരം നടക്കുക. മികച്ച ഫോമിൽ കളിക്കുന്ന ബംഗളൂരു ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ഇതിനുവേണ്ടി വരുന്നത്.