ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ക്വാഡ് ക്ലോസ് ചെയ്തോ? ശുഭപ്രതീക്ഷകൾ നൽകി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിന്റെ നിരവധി താരങ്ങളായിരുന്നു കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ക്ലബ്ബിനോട് വിട പറഞ്ഞത്. പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു. പകരമായിക്കൊണ്ട് കുറച്ച് സൈനിങ്ങുകൾ മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.ഈ സമ്മറിൽ രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.
ഈ സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പ്ലാനുകളോട് ആരാധകർക്ക് ഇപ്പോൾ ഒട്ടും യോജിപ്പില്ല. പല പൊസിഷനുകളിലും ആവശ്യത്തിനു താരങ്ങൾ ഇല്ല എന്ന് തന്നെയാണ് ആരാധകരുടെ അഭിപ്രായം. കൂടാതെ സെന്റർ സ്ട്രൈക്കറുടെ സൈനിങ് ഇപ്പോഴും പൂർത്തിയാക്കാൻ കഴിയാത്തത് വലിയ ഒരു പോരായ്മയായി കൊണ്ട് തന്നെയാണ് ആരാധകർ പരിഗണിക്കുന്നത്. എത്രയും പെട്ടെന്ന് അത് പൂർത്തിയാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ സ്കിൻകിസ് നടത്തിക്കൊണ്ടിരിക്കുന്നത്.
നാല് ഡൊമസ്റ്റിക് താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ സൈൻ ചെയ്തിട്ടുള്ളത്.സോം കുമാർ,നോറ ഫെർണാണ്ടസ്,അമാവിയ,ലിക്മാബം രാകേഷ് എന്നിവരാണ് ആ നാല് താരങ്ങൾ. അതേസമയം പ്രീതം കോട്ടാൽ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല. ഇനി ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമോ അതോ ക്ലബ്ബിന്റെ ഇന്ത്യൻ സ്‌ക്വാഡ് ക്ലോസ് ചെയ്തോ എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.
അതിനുള്ള മറുപടി മാർക്കസ് മെർഗുലാവോ ഇപ്പോൾ നൽകിയിട്ടുണ്ട്. ഡൊമസ്റ്റിക് താരങ്ങളെ കൊണ്ടുവരിക എന്നുള്ളതാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ എന്നാണ് അദ്ദേഹത്തിന്റെ മറുപടി.താരങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനർത്ഥം രണ്ടോ അതിലധികമോ ഇന്ത്യൻ താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്സ് കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ.ആ സൈനിങ്ങുകൾ ആരൊക്കെയായിരിക്കും എന്നതുമാത്രമാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.
ഈ മാസം അവസാനിക്കുന്നതോടുകൂടി സമ്മർ ട്രാൻസ്ഫർ ജാലകം ക്ലോസ് ചെയ്യും. അതിനെ മുൻപേ കൂടുതൽ സൈനിങ്ങുകൾ ഉണ്ടാകും.പ്രീതം കോട്ടാലിന് പകരമായി രണ്ട് ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ ഇതുവരെ സമ്മതിച്ചിട്ടില്ല. അവർ സമ്മതം മൂളുകയാണെങ്കിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തും. ഏതൊക്കെ താരങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്നത് തീർത്തും അവ്യക്തമായ കാര്യമാണ്.