ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു,ബ്ലാസ്റ്റേഴ്സിൽ നിന്ന് കനലൊരു തരി പോലുമില്ല!
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഇന്ത്യൻ ദേശീയ ടീം ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് പങ്കെടുക്കുന്നത്. മൂന്ന് രാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന ടൂർണമെന്റ് ആണ് ഇത്. ഇന്ത്യക്ക് പുറമേ സിറിയ,മൗറിഷ്യസ് എന്നിവരാണ് ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുന്നത്.വരുന്ന സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിലാണ് ഈ മത്സരങ്ങൾ അരങ്ങേറുക.
ഹൈദരാബാദിൽ വെച്ചുകൊണ്ടാണ് ഇന്റർ കോണ്ടിനെന്റൽ കപ്പ് നടക്കുന്നത്. ഇന്ത്യയുടെ പുതിയ പരിശീലകനായ മനോളോ മാർക്കസിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. സെപ്റ്റംബർ മൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ഇന്ത്യയും മൗറീഷ്യസും തമ്മിലാണ് ഏറ്റുമുട്ടുക. ഈ മത്സരത്തോടുകൂടിയാണ് മാർക്കസ് അരങ്ങേറുക.സെപ്റ്റംബർ ആറാം തീയതി സിറിയയും മൗറീഷ്യസും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. അതിനുശേഷം സെപ്റ്റംബർ ഒൻപതാം തീയതിയാണ് സിറിയയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടും.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു.26 താരങ്ങളെയാണ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശകരമായ കാര്യം എന്തെന്നാൽ ഒരു ബ്ലാസ്റ്റേഴ്സ് താരം പോലും ഈ ടീമിൽ ഇടം നേടിയിട്ടില്ല എന്നുള്ളതാണ്.ജീക്സൺ സിംഗ് ക്ലബ്ബ് വിട്ടു പോയതോടുകൂടി എല്ലാ താരങ്ങളും അവസാനിക്കുകയായിരുന്നു. മാത്രമല്ല സുനിൽ ഛേത്രി വിരമിച്ചതിനു ശേഷമുള്ള ആദ്യത്തെ ഇന്റർനാഷണൽ ബ്രേക്ക് കൂടിയാണ് ഇത്. ഇന്ത്യയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.
Goalkeepers: Gurpreet Singh, Amrinder Singh, Prabhsukhan Singh Gill.
Defenders: Nikhil Poojary, Rahul Bheke, Chinglensana Singh Konsham, Roshan Singh Naorem, Anwar Ali, Jay Gupta, Ashish Rai, Subhasish Bose, Mehtab Singh.
Midfielders: Suresh Singh Wangjam, Jeakson Singh, Nandhakumar Sekar, Naorem Mahesh Singh, Yasir Mohammad, Lalengmawia Ralte, Anirudh Thapa, Sahal Abdul Samad, Lallianzuala Chhangte, Lalthathanga Khawlhring.
Forwards: Kiyan Nassiri Giri, Edmund Lalrindika, Manvir Singh, Liston Colaco.