ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് ആവശ്യപ്പെട്ടത് മൂന്ന് സൂപ്പർ താരങ്ങളെ,സംഭവിച്ചത് എന്ത്?
കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു.മറ്റൊന്നുമല്ല, ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ തന്റെ പഴയ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ പോകാൻ ആഗ്രഹിക്കുന്നുണ്ട്.അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ അവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഇക്കാര്യത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല.
എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പ്രമുഖ മാധ്യമപ്രവർത്തകനായ ആശിഷ് നേഗി നൽകിയിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ആവശ്യപ്പെട്ടത് മോഹൻ സൂപ്പർ താരം ദീപക് ടാൻഗ്രിക്ക് വേണ്ടിയാണ്.ഇന്ത്യൻ ഇന്റർനാഷണൽ ആയ ഇദ്ദേഹത്തെ നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള നിലപാട് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിന് അറിയിക്കുകയായിരുന്നു. അതോടെ ബ്ലാസ്റ്റേഴ്സ് മറ്റൊരു ആവശ്യം ഉന്നയിച്ചു.
അതായത് പ്രീതം കോട്ടാലിന് പകരം വേറെ രണ്ട് താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത്.അഭിഷേക് സൂര്യവൻശി,സുമീത്ത് റാത്തി എന്നിവരെ നൽകണമെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് റിക്വസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മോഹൻ ബഗാൻ ഇതും നിരസിച്ചിട്ടുണ്ട്.കാരണം ഈ രണ്ടുപേരും മികച്ച താരങ്ങളാണ്. ഇവരെ കൈവിടാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല എന്നതാണ് വസ്തുത.
ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ട മൂന്ന് താരങ്ങളെയും നൽകില്ല എന്നുള്ള നിലപാട് മോഹൻ ബഗാൻ അറിയിച്ചു.ഇതോടെ കാര്യങ്ങൾ അങ്ങനെ സ്റ്റക്കായി കിടക്കുകയാണ്.ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി അധികം ദിവസങ്ങളൊന്നുമില്ല. നിലവിലെ സാഹചര്യമാണെങ്കിൽ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടർന്നേക്കും.മികച്ച ഡൊമസ്റ്റിക് താരങ്ങളെ നിലവിൽ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.അതുകൊണ്ടുതന്നെയാണ് മോഹൻ ബഗാനിന്റെ ഈ താരങ്ങൾക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സഹലിന് പകരമായി കൊണ്ടായിരുന്നു കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എന്നാൽ വലിയ ഒരു ഇമ്പാക്ട് ഒന്നും തന്നെ ക്ലബ്ബിനകത്തു ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല സ്റ്റാറേക്ക് കീഴിൽ താരത്തിന് അവസരങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.അതുകൊണ്ടുതന്നെ തന്റെ പഴയ ക്ലബ്ബിലേക്ക് പോകാൻ അദ്ദേഹം ആഗ്രഹിക്കുകയായിരുന്നു.