മക്ലാരനെക്കാളും സാലറി ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തു, പക്ഷേ യോവെറ്റിച്ചിന്റെ ആവശ്യം ഇരട്ട തുക, നടക്കാതെ പോയതിന്റെ കാരണങ്ങൾ!
കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് സ്റ്റീവൻ യോവെറ്റിച്ച്.മോന്റെനെഗ്രൻ താരമാണ് ഇദ്ദേഹം. പ്രമുഖ ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ,സെവിയ്യ എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിക്കുകയും ഗോളടിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഗ്രീക്ക് വമ്പൻമാരായ ഒളിമ്പിയാക്കോസിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്.
അത്രയും മികച്ച ഒരു താരത്തിനു വേണ്ടിയാണ് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ സ്കിൻകിസ് ശ്രമങ്ങൾ നടത്തിയത്.അത് നടക്കാതെ പോയി. രണ്ട് തവണ ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിരുന്നുവെങ്കിലും അത് റിജക്റ്റ് ചെയ്യപ്പെടുകയായിരുന്നു.സാലറിയുടെ പ്രശ്നം കൊണ്ടാണ് അത് റിജക്ട് ചെയ്യപ്പെട്ടത് എന്നുള്ള കാര്യം നേരത്തെ വ്യക്തമായിരുന്നു.
അതിൽ കൂടുതൽ ക്ലാരിറ്റി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് പരമാവധി വാഗ്ദാനം ചെയ്ത തുക അഞ്ച് കോടി രൂപയാണ്. അതായത് മോഹൻ ബഗാന്റെ ഓസ്ട്രേലിയൻ സൂപ്പർ താരമായ ജാമി മക്ലാരന്റെ സാലറിയെക്കാൾ വരും ഇത്. എന്നാൽ ഇത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.യോവെറ്റിചിന്റെ ആവശ്യം ഇതിന്റെ ഇരട്ടി തുകയായിരുന്നു.
അതായത് പത്തു കോടി രൂപയാണ് അദ്ദേഹം സാലറി ആയി കൊണ്ട് ആവശ്യപ്പെട്ടത്. അത് ഒരിക്കലും തന്നെ ബ്ലാസ്റ്റേഴ്സിന് അനുവദിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.അതുകൊണ്ടുതന്നെ ക്ലബ്ബ് ഈ നീക്കത്തിൽ നിന്നും പിന്മാറി.പകരം സ്ട്രൈക്കറെ സൈൻ ചെയ്യാൻ പരമാവധി ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.എന്നാൽ അതൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
മികച്ച ഒരു സ്ട്രൈക്കറെ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്. ഏതെങ്കിലും ഒരു സ്ട്രൈക്കറെ കൊണ്ടുവരുന്നതിന് പകരം മികച്ച നിലയിലുള്ള ഒരു സ്ട്രൈക്കറെ കൊണ്ടുവരാനാണ് എസ്ഡി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.വൈകിയാണെങ്കിലും അത് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.