നോഹയിലേക്ക് പന്തെത്തിക്കുക..ഇൻശാ അല്ലാഹ്..ബ്ലാസ്റ്റേഴ്സിന്റെ ടാക്റ്റിക്സിനെതിരെ രൂക്ഷ വിമർശനം!
കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽക്കൂടി ആരാധകരെ നിരാശപ്പെടുത്തി കഴിഞ്ഞു. ഡ്യൂറൻഡ് കപ്പിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് ബദ്ധവൈരികളായ ബംഗളൂരു എഫ്സിയോടാണ്.ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മത്സരത്തിന്റെ അവസാനത്തിൽ ഡയസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.ഇതോടെ ബ്ലാസ്റ്റേഴ്സ് സെമിഫൈനൽ പോലും കാണാതെ പുറത്തായി.
ബംഗളൂരു എഫ്സിയും മോഹൻ ബഗാനും തമ്മിലാണ് ഇനി സെമിയിൽ ഏറ്റുമുട്ടുക.ബ്ലാസ്റ്റേഴ്സ് അർഹിച്ച തോൽവിയാണ് വഴങ്ങിയത് എന്ന കാര്യത്തിൽ ആരാധകർക്ക് അഭിപ്രായവ്യത്യാസം ഒന്നുമില്ല.കാരണം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു. ബംഗളൂരു എഫ്സിക്ക് വെല്ലുവിളി ഉയർത്താൻ ക്ലബ്ബിന് കഴിഞ്ഞില്ല എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.പല പോരായ്മകളും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടുതൽ സൈനിങ്ങുകളുടെ ആവശ്യകതയും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനോട് കേരള ബ്ലാസ്റ്റേഴ്സിന്റെ ടാക്റ്റിക്സിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് ഒരു ആരാധകൻ രംഗത്ത് വന്നിട്ടുണ്ട്. പ്രത്യേകിച്ച് ഒരു ഗെയിം പ്ലാൻ ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം.നോഹയിലേക്ക് പന്ത് എത്തിക്കുക.. പിന്നീട് ഇൻഷാ അല്ലാഹ്.. എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടാക്റ്റിക്സ് എന്നാണ് വിമർശനമായി കൊണ്ട് ആരാധകൻ പറഞ്ഞിരിക്കുന്നത്.
അതായത് എങ്ങനെയെങ്കിലും നോഹയിലേക്ക് ബോൾ എത്തിക്കുക, ബാക്കി വരുന്നിടത്ത് വച്ച് കാണാം എന്നുള്ള ഒരു മെന്റാലിറ്റിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിച്ചിട്ടുള്ളത്. ക്രിയേറ്റീവ് ആയിട്ടുള്ള മുന്നേറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. മധ്യനിരയിൽ നിന്ന് ക്രിയേറ്റീവ് ആയിട്ടുള്ള നീക്കങ്ങൾ ഉണ്ടായിട്ടില്ല.മത്സരത്തിന്റെ നിയന്ത്രണം മധ്യനിരയിൽ ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല.വിങ്ങുകളിലും ശോകമായിരുന്നു അവസ്ഥ.നോഹ് വല്ലപ്പോഴും ചലനങ്ങൾ സൃഷ്ടിച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഒരു തന്ത്രവും ഇല്ല എന്നത് വ്യക്തമായി എന്നാണ് ആരാധകരുടെ നിരീക്ഷണം.
സ്റ്റാറെ ഹൈ പ്രെസ്സിങ്ങിന് പേരുകേട്ട പരിശീലകനാണ് എന്നാണ് അറിയാൻ സാധിച്ചിരുന്നത്.എന്നാൽ ഇന്നലെ ഹൈ പ്രെസ്സിങ് പോയിട്ട് പ്രെസ്സിങ് പോലും ഇല്ലായിരുന്നു.എപ്പോ പ്രസ്സ് ചെയ്യണം,എപ്പോ ബോൾ കൺട്രോൾ ചെയ്യണം എന്നതിനെക്കുറിച്ച് താരങ്ങൾക്ക് യാതൊരുവിധ ധാരണയും ഇല്ലെന്ന് ഈ ആരാധകൻ ആരോപിക്കുന്നു.
ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സിനെ ഒരു പുരോഗതിയും വന്നിട്ടില്ല.ഒരു പ്രത്യേക ടാക്റ്റിക്സ് ഉണ്ടാക്കിയെടുക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല എന്നൊക്കെയാണ് ആരാധകർ പറയുന്നത്. ഒരു പരിധിവരെ ഇത് ശരിയാണ്. കാരണം വളരെ ക്ലൂലെസായി കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നത്.ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിലും പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.