പരമാവധി 48 മണിക്കൂർ, അല്ലെങ്കിൽ രണ്ടു പേരുകൾ നൽകാം:ബ്ലാസ്റ്റേഴ്സ് ഫാൻസിന് ഉറപ്പുനൽകി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കാത്തത് വലിയ തലവേദനയാണ് ക്ലബ്ബിനും ആരാധകർക്കും ഒരുപോലെ നൽകിക്കൊണ്ടിരിക്കുന്നത്. ഏറെക്കാലമായി ബ്ലാസ്റ്റേഴ്സ് സൈനിങ്ങ് പൂർത്തിയാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു.എന്നാൽ ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ട്രാൻസ്ഫർ ജാലകം ക്ലോസ് ചെയ്യാൻ ഇനി അധികം ദിവസമൊന്നും അവശേഷിക്കുന്നില്ല.
സ്ട്രൈക്കറുടെ സൈനിങ്ങ് എപ്പോൾ പൂർത്തിയാകും? അന്ത്യമില്ലാത്ത ചോദ്യങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും മാർക്കസ് മെർഗുലാവോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.പല ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകാത്തപ്പോൾ ചില ചോദ്യങ്ങളെ അദ്ദേഹം പരിഗണിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഓരോ ദിവസവും ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പങ്കുവെക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്.ഇന്നലെയും കുറച്ച് വിവരങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.
ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് എനിക്കെതിരെ തന്നെ തിരിയുമെന്ന് എനിക്കറിയാം. പക്ഷേ ആരാധകർ വിശ്രമഹിരഹിതരാണ്. ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനകത്ത് എന്താണ് സംഭവിക്കുന്നത് എന്നത് അവർക്ക് അറിയണം.ഞാൻ ആ റിസ്ക് എടുക്കുകയാണ്. 24-48 മണിക്കൂറിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കും. അത് സംഭവിച്ചിട്ടില്ലെങ്കിൽ മുൻപ് കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയ രണ്ട് താരങ്ങളുടെ പേര് ഞാൻ വെളിപ്പെടുത്തും, ഇതാണ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്.
പരമാവധി 48 മണിക്കൂറിനുള്ളിൽ ക്ലബ്ബിന്റെ സൈനിങ്ങ് പൂർത്തിയാകും എന്ന് തന്നെയാണ് ഇദ്ദേഹം ഉറപ്പ് നൽകുന്നത്.നിലവിൽ ഒരു സൗത്ത് അമേരിക്കൻ യുവ താരത്തിന് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അർജന്റീനക്കാരനായ ഈ താരത്തിന്റെ കാര്യത്തിൽ വലിയ പുരോഗതികൾ ഒന്നും ഇല്ലാത്തതിനാൽ മറ്റുള്ള ഓപ്ഷനുകളെയും ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട് എന്നുള്ള കാര്യം ഇദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.വളരെ വേഗത്തിൽ തന്നെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്.
എന്നാൽ ആരാധകർ ഒട്ടും ഹാപ്പിയല്ല.വേണ്ടവിധത്തിലുള്ള ഡൊമസ്റ്റിക് സൈനിങ്ങുകൾ ഒന്നും നടന്നിട്ടില്ല. ക്ലബ്ബിലെ പല പൊസിഷനുകളിലും പോരായ്മകൾ ഉണ്ട്.എന്നാൽ അതൊന്നും പരിഹരിക്കാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.