Confirmed..കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി!
സമ്മർ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് കൂടുതൽ താരങ്ങളെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. താരതമ്യേന കുറച്ച് സൈനിങ്ങുകൾ മാത്രമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. വിദേശ താരങ്ങളായിക്കൊണ്ട് നോഹ് സദോയി,അലക്സാൻഡ്രെ കോയെഫ് എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.ജീസസ് ജിമിനസിന്റെ അനൗൺസ്മെന്റ് കൂടി ഇനി വരാനുണ്ട്.
ഇതിനുപുറമേ അർജന്റൈൻ സ്ട്രൈക്കർ ആയ ഫിലിപേ പാസഡോറക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നുള്ള റൂമറുകളും പുറത്തേക്ക് വരുന്നുണ്ട്. കൂടാതെ ഒരു ഇന്ത്യൻ താരത്തിന് വേണ്ടി ക്ലബ് ശ്രമങ്ങൾ നടത്തുന്നു എന്നുള്ള കാര്യം ആഷിശ് നേഗി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.ആ ഇന്ത്യൻ താരം ആരാണ് എന്നുള്ളത് പ്രമുഖ മാധ്യമമായ 90nd സ്റ്റോപ്പേജ് ഇപ്പോൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
നംഗ്യാൽ ബൂട്ടിയക്ക് വേണ്ടിയാണ് ഇപ്പോൾ ക്ലബ്ബ് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. 25 വയസ്സുകാരനായ താരം പ്രതിരോധനിരതാരമാണ്. പ്രധാനമായും റൈറ്റ് ബാക്ക് പൊസിഷനിലാണ് കളിക്കാറുള്ളത്. ബംഗളൂരു എഫ്സിയുടെ താരമാണ് ഇദ്ദേഹം. നിലവിൽ ക്ലബ്ബുമായി 2026 വരെയാണ് കരാർ ഉള്ളത്.
അവരുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ചകൾ തുടരുകയാണ്.കോൺട്രാക്ടിൽ എത്താൻ കഴിഞ്ഞിട്ടില്ല.വളരെ പ്രധാനപ്പെട്ട മണിക്കൂറുകളാണ് വരാനിരിക്കുന്നത് എന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സിക്കിം താരമായ ഇദ്ദേഹം ഇന്ത്യയുടെ അണ്ടർ 19 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.ബംഗളൂരുവിനു വേണ്ടി ആകെ 43 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 29 മത്സരങ്ങളും ബൂട്ടിയ കളിച്ചിട്ടുണ്ട്.
ഏതായാലും താരത്തെ സൈൻ ചെയ്യാൻ വേണ്ടിയുള്ള ശ്രമങ്ങൾ തന്നെയാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.അത് ഫലം കാണുമോ എന്നുള്ളതൊക്കെ കാത്തിരുന്ന കാണേണ്ട കാര്യം തന്നെയാണ്