Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഈ സീസണിൽ നിർണായക റോൾ: ജീസസിനെ കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ പറയുന്നു!

954

കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇന്നലെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിരുന്നു.ഗ്രീസിൽ നിന്നാണ് താരം വരുന്നത്.30 വയസ്സുള്ള ജീസസ് കേരള ബ്ലാസ്റ്റേഴ്സുമായി രണ്ടു വർഷത്തെ കരാറിലാണ് ഒപ്പു വച്ചിരിക്കുന്നത്. 2026 വരെ അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാകും.

സ്ട്രൈക്കർ പൊസിഷനിലേക്ക് സൈനിങ്ങ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഏൽക്കേണ്ടി വന്നിരുന്നു.ഏറ്റവും ഒടുവിലാണ് ജീസസിനെ ക്ലബ്ബ് സൈൻ ചെയ്തിട്ടുള്ളത്.ദിമിയുടെ വിടവ് നികത്തുക എന്ന വലിയ ജോലിയാണ് അദ്ദേഹത്തിന് ചെയ്യാനുള്ളത്. വളരെയധികം എക്സ്പീരിയൻസ് ഉള്ള താരത്തെ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്.സ്പെയിനിലും പോളണ്ടിലും അമേരിക്കയിലും ഒക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.

താരത്തെ സ്വന്തമാക്കിയതിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പല ലീഗുകളിലും പരിചയസമ്പത്തുള്ള ജീസസ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ വളരെ നിർണായകമായ ഒരു പങ്കുവഹിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്പോർട്ടിംഗ് ഡയറക്ടറുടെ വാക്കുകൾ ഇങ്ങനെയാണ്.

‘ നമ്മുടെ സ്‌ക്വാഡിലേക്കുള്ള ഒരു ഫന്റാസ്റ്റിക് അഡീഷനാണ് ജീസസ്.പല ലീഗുകളിലും അദ്ദേഹത്തിന് എക്സ്പീരിയൻസ് ഉണ്ട്.കൂടാതെ ഗോൾ സ്കോറിങ് കപ്പാസിറ്റിയുമുണ്ട്. അത് തീർച്ചയായും നമ്മുടെ അറ്റാക്കിങ് ഓപ്ഷനുകൾക്ക് കരുത്ത് പകരുന്ന ഒന്നായിരിക്കും.വരുന്ന സീസണിൽ അദ്ദേഹം നമ്മുടെ ടീമിനകത്ത് ഒരു വലിയ പങ്ക് വഹിക്കും എന്നതിൽ ഞങ്ങൾ കോൺഫിഡന്റ് ആണ് ‘ ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ സൈനിങ്ങുകൾ നടത്താൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലെ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം ഇന്നാണ്.ഈ അവസാന ദിവസത്തിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.