വൻ ട്വിസ്റ്റ്? ടാൻഗ്രിയുടെ കോൺട്രാക്ട് മോഹൻ ബഗാൻ റദ്ധാക്കി,താരം ബ്ലാസ്റ്റേഴ്സിലേക്ക്?
സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചുവെങ്കിലും ചില നീക്കങ്ങൾ നടത്താനുള്ള സമയം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതായത് ഏത് ക്ലബ്ബുകൾക്ക് വേണമെങ്കിലും ഫ്രീ ഏജന്റുമാരായ താരത്തെ ഇപ്പോഴും സൈൻ ചെയ്യാം.ഐഎസ്എല്ലിന് സ്‌ക്വാഡ് നൽകേണ്ട അവസാനത്തെ ദിവസം ഇന്നാണ്. അതായത് ഇന്നത്തോടുകൂടി എല്ലാ ക്ലബ്ബുകളും തങ്ങളുടെ ട്രാൻസ്ഫറുകൾ പൂർത്തിയാക്കിയിരിക്കണം.
പ്രീതം കോട്ടാൽ മോഹൻ ബഗാനിലേക്ക് തിരികെ പോകുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സജീവമാകുന്നുണ്ട്. എന്നാൽ എങ്ങനെയാണ് താരത്തെ കൈമാറുന്നത് എന്നുള്ളത് വ്യക്തമല്ല. എന്തെന്നാൽ ട്രാൻസ്ഫർ തുകയോ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള സ്വാപ് ഡീലോ നിലവിൽ നടത്താൻ സാധിക്കില്ല. പകരം കരാർ റദ്ദാക്കിക്കൊണ്ട് ചേക്കേറൽ മാത്രമാണ് സാധ്യമാവുക.പുറത്തുവരുന്ന റിപ്പോർട്ടുകൾ ഒരല്പം ട്വിസ്റ്റ് ഉണ്ടാക്കുന്നതാണ്.
അതായത് നേരത്തെ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാന്റെ സൂപ്പർതാരമായ ദീപക് ടാൻഗ്രിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് നൽകാൻ ആവില്ല എന്ന് മോഹൻ ബഗാൻ അറിയിക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ദീപക് ടാൻഗ്രി ബ്ലാസ്റ്റേഴ്സിൽ എത്താനുള്ള സാധ്യതകൾ ഏറെയാണ്.എന്തെന്നാൽ അദ്ദേഹത്തിന്റെ കരാർ മോഹൻ ബഗാൻ റദ്ദാക്കി എന്നാണ് സോഹൻ പോഡർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതായത് കാര്യങ്ങൾ വളരെ വ്യക്തമാണ്.ബ്ലാസ്റ്റേഴ്സ് പ്രീതം കോട്ടലിന്‍റെ കോൺട്രാക്റ്റ് റദ്ദാക്കും. അങ്ങനെ താരത്തിന് തന്റെ പഴയ ക്ലബ് ആയ മോഹൻ ബഗാനിലേക്ക് പോകാം.പകരം ടാൻഗ്രിയുടെ കരാർ അവരും റദ്ദാക്കും. അങ്ങനെ താരത്തിന് ബ്ലാസ്റ്റേഴ്സിലേക്ക് വരാം. ഇത്തരത്തിലുള്ള ഒരു ഡീലാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.
പക്ഷേ അത് ഇന്ന് തന്നെ പൂർത്തിയാവേണ്ടതുണ്ട്. അല്ല എന്നുണ്ടെങ്കിൽ പിന്നീട് അത് സാധ്യമാവില്ല. അങ്ങനെ തന്നെയാണ് കാര്യങ്ങൾ നടക്കുന്നത് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.ദീപക് ടാൻഗ്രിയെ ലഭിക്കുകയാണെങ്കിൽ അത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.മോഹൻ ബഗാനുവേണ്ടിയും ഇന്ത്യയുടെ ദേശീയ ടീമിന് വേണ്ടിയും ഒക്കെ തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് ദീപക് ടാൻഗ്രി.