ഇവാൻ കഴിഞ്ഞ അദ്ധ്യായം: ഡയറക്ടർ നിഖിൽ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളിലും പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. അദ്ദേഹത്തിന് കീഴിൽ മികച്ച രൂപത്തിൽ തന്നെയാണ് ക്ലബ്ബ് കളിച്ചിട്ടുള്ളത്. പക്ഷേ കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തത് നിരാശ ഉണ്ടാക്കുന്ന കാര്യമായിരുന്നു.അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്.ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.പക്ഷേ ഐഎസ്എല്ലിൽ ടീമിനെ നല്ല രൂപത്തിൽ നയിക്കാൻ ഈ പരിശീലകന് സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.സ്‌ക്വാഡ് ശക്തമല്ല എന്ന പോരായ്മ എപ്പോഴും ആരാധകർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
പുതിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ കുറിച്ച് ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിലിനോട് ചോദിച്ചിരുന്നു. എന്നാൽ അത് കഴിഞ്ഞ അധ്യായമല്ലേ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിലവിലെ പരിശീലകനായ സ്റ്റാറെയെ കുറിച്ച് സംസാരിക്കാനാണ് നിഖിൽ താല്പര്യപ്പെടുന്നത്. വളരെയധികം എക്സ്പീരിയൻസ് ഉള്ള ഒരു പരിശീലകനാണ് സ്റ്റാറെ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.നിഖിലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഇവാൻ വുക്മനോവിച്ച് എന്നുള്ളത് കഴിഞ്ഞ കാര്യമാണ്. നമുക്ക് ഇനി ക്ലബ്ബിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാം.മികയേൽ സ്റ്റാറെ വളരെയധികം പരിചയസമ്പത്തുള്ള ഒരു പരിശീലകനാണ്.മികച്ച പരിശീലകനാണ്.ഫുട്ബോളിന്റെ കാര്യത്തിൽ വലിയ പാരമ്പര്യം അവകാശപ്പെടാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് മാനേജിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ആദ്യ മത്സരം കളിക്കുക. എതിരാളികൾ പഞ്ചാബാണ്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.വിജയിച്ചു കൊണ്ട് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് വരുന്നത്.