നല്ല റിസൾട്ടുകൾ ഉണ്ടായാൽ ഈ ആരാധകരൊക്കെ തിരികെ വരും: നിഖിലിന് പിന്തുണയുമായി ആരാധകൻ!
കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിലിന് സമീപകാലത്ത് ലഭിച്ച വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. ആരാധകരുടെ വിമർശനങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്നത് നിഖിൽ തന്നെയാണ്.പ്രതീക്ഷിച്ച രൂപത്തിലുള്ള സൈനിങ്ങുകൾ നടന്നില്ല,ഡ്യൂറന്റ് കപ്പിൽ നേരത്തെ പുറത്തായി,ഐഎസ്എല്ലിൽ ഒരു കിരീടം പോലും നേടാത്ത ഏക ടീമായി കൊണ്ട് ബ്ലാസ്റ്റേഴ്സ് അവശേഷിച്ചു എന്നുള്ള കാരണങ്ങളാലാണ് മാനേജ്മെന്റിനും ഡയറക്ടർക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്.
എന്നാൽ കഴിഞ്ഞ ദിവസം വലിയ ഒരു വിശദീകരണക്കുറിപ്പ് തന്നെ അദ്ദേഹം പുറത്തിറക്കിയിരുന്നു. ആരാധകരുടെ ഓരോ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.ഒരുപാട് കാര്യങ്ങളിൽ വ്യക്തത വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ ഒരിക്കലും ബിസിനസ് നടക്കില്ലെന്നും വളരെ ആത്മാർത്ഥതയോടെ കൂടി തന്നെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ പല ബ്ലാസ്റ്റേഴ്സ് ആരാധകരും ബഹിഷ്കരണങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുകയാണ്.മത്സരം സ്റ്റേഡിയത്തിൽ പോയി കാണില്ല എന്ന് പല ആരാധകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ നിഖിലിന് പിന്തുണ രേഖപ്പെടുത്തിക്കൊണ്ട് ഒരു ആരാധകൻ കുറിച്ച വാക്കുകൾ ശ്രദ്ധേയമായിട്ടുണ്ട്. റിസൾട്ടുകൾ ഉണ്ടായിക്കഴിഞ്ഞാൽ ഈ തള്ളിപ്പറയുന്ന എല്ലാവരും തിരികെ വരുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.ആ ആരാധകന്റെ ട്വീറ്റ് ഇങ്ങനെയാണ്.
‘നിങ്ങൾ മുന്നോട്ട് പൊയ്ക്കോളൂ നിഖിൽ.ഇപ്പോൾ ഒരുപാട് ആരാധകർ നിങ്ങൾക്ക് എതിരായിരിക്കാം. പക്ഷേ റിസൾട്ട് നമുക്ക് അനുകൂലമായ ഇവർ എല്ലാവരും തിരികെ വരും.അക്കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല.തീർച്ചയായും നിങ്ങളുടെ വർക്കിൽ ഞാൻ വിശ്വസിക്കുന്നു. അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. നിങ്ങൾ ടീമിന് വേണ്ടി ഇതുവരെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് ‘ഇതാണ് ഈ ഡയറക്ടറെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പ്.
അതേസമയം ഇപ്പോഴും ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. മികച്ച ഡൊമസ്റ്റിക് സൈനിങ്ങുകൾ ഇല്ലാത്തതിന്റെ പേരിലാണ് ഏറെയും വിമർശനങ്ങൾ വരുന്നത്.ഐഎസ്എല്ലിലെ എല്ലാ ടീമുകളും തങ്ങളുടെ കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് ഒരിക്കലും കാര്യങ്ങൾ എളുപ്പമാവില്ല.