അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് ഒരു കിരീടം ഉയർത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും: ഉറപ്പ് നൽകി കോച്ച്!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.കൊൽക്കത്തയിലാണ് ക്ലബ്ബിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്.നാളെ ഒരു സൗഹൃദ മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്.അതിനുശേഷം കൊച്ചിയിലേക്ക് താരങ്ങൾ മടങ്ങിയെത്തും.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരം നടക്കുന്നത്.
എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തിളങ്ങാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.ഡ്യൂറന്റ് കപ്പിൽ ആരാധകരെ ക്ലബ്ബ് നിരാശപ്പെടുത്തിയിരുന്നു. അതിൽനിന്നും കരകയറണമെങ്കിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വിജയങ്ങൾ മികച്ച പ്രകടനങ്ങളും വിജയങ്ങളും അനിവാര്യമാണ്.
ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ സ്റ്റാറേക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി എന്നത് കിരീടം തന്നെയാണ്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു കിരീടം പോലും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ഇവാൻ വുക്മനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയതും. തുടർന്നാണ് സ്റ്റാറെ വന്നിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന് കിരീടം നേടിക്കൊടുക്കുക എന്ന ദൗത്യം തന്നെയാണ് അദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് അധികം വൈകാതെ തന്നെ കിരീടം നേടും എന്നുള്ള ഒരു ഉറപ്പ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ നൽകിയിട്ടുണ്ട്. അധികം വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം ഉയർത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇന്നലെ കൊച്ചിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.കിരീടം ബ്ലാസ്റ്റേഴ്സ് നേടുമെന്ന് തന്നെയാണ് ഇദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നത്.
നിലവിൽ മൂന്ന് കിരീടങ്ങൾ നേടാനുള്ള സാധ്യതകളാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ളത്.ഐഎസ്എൽ ഷീൽഡ്,ഐഎസ്എൽ കപ്പ്,സൂപ്പർ കപ്പ് എന്നിവയൊക്കെയാണ് ആ മൂന്ന് കിരീടങ്ങൾ.ഇതിൽ ഏതെങ്കിലും ഒന്ന് നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.