കേരള ബ്ലാസ്റ്റേഴ്സ് വേണ്ടെന്ന് വെച്ചു,ബലോടെല്ലി കടുത്ത ദേഷ്യത്തിൽ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് വിദേശ സൈനിങ്ങുകളാണ് നടത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിലേക്ക് നോഹ സദോയി,ജീസസ് ജിമിനസ് എന്നിവരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. ഡിഫൻസിലേക്ക് കോയെഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ഇതിൽ വിദേശ സ്ട്രൈക്കർക്ക് വേണ്ടി ഒരുപാട് അന്വേഷണങ്ങൾ നടത്തിയതിനുശേഷമാണ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട ഒരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് മാർക്കസ് മെർഗുലാവോ പുറത്ത് വിട്ടിട്ടുണ്ട്. ഇദ്ദേഹത്തെ കൂടാതെ പ്രമുഖ മാധ്യമങ്ങളായ ഗോൾ ഡോട്ട് കോം,ഡെയിലി മെയിൽ എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഇറ്റാലിയൻ സൂപ്പർ താരമായ മരിയോ ബലോടെല്ലിക്ക് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ താല്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏജന്റ് ക്ലബ്ബ് അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ തുർക്കിഷ് ക്ലബ്ബായ അഡാന ഡെമിർസ്പോറിന്റെ താരമായിരുന്നു ബെലോട്ടെല്ലി. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റാണ്.എന്നാൽ താരത്തെ സൈൻ ചെയ്യാനുള്ള അവസരം കേരള ബ്ലാസ്റ്റേഴ്സ് വേണ്ടെന്ന് വെക്കുകയായിരുന്നു.പ്രധാനമായും അദ്ദേഹത്തിന്റെ സ്വഭാവം തന്നെയാണ് കാരണം. അത്ര അച്ചടക്കം ഒന്നും പാലിക്കാത്ത താരമാണ് ബെലോടെല്ലി.ഏറ്റവും ഒടുവിൽ ഈ തുർക്കിഷ് ക്ലബ്ബിൽ പോലും ഡ്രസ്സിംഗ് റൂമിൽ പ്രശ്നങ്ങൾ അദ്ദേഹം ഉണ്ടാക്കിയിരുന്നു.കൂടാതെ കരിയറിൽ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള താരം കൂടിയാണ് ബെലോടെല്ലി.
ഇക്കാരണങ്ങൾ കൊണ്ടാണ് സ്പോർട്ടിംഗ് ഡയറക്ടർ താരത്തെ വേണ്ട എന്ന് വച്ചത്. ഇത് ബലോടെല്ലിയെ കൂടുതൽ അസ്വസ്ഥനാക്കി എന്നതുകൂടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ ഡിസിപ്ലിനറി കാരണം കൊണ്ട് തന്നെ നിരസിച്ചതാണ് ഈ താരത്തെ കൂടുതൽ ദേഷ്യം പിടിപ്പിക്കുന്നത്.ഏതായാലും പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് ജീസസ് ജിമിനസിനെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഇറ്റലിക്ക് വേണ്ടിയും ഒക്കെ കളിച്ചിട്ടുള്ള സൂപ്പർ താരമാണ് ബലോടെല്ലി.കരിയറിൽ 155 യെല്ലോ കാർഡുകളും 5 സെക്കൻഡ് യെല്ലോ കാർഡുകളും 9 റെഡ് കാർഡുകളും ലഭിച്ചിട്ടുള്ള താരമാണ് ബെലോടെല്ലി. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാതിരുന്നത്.ഏതായാലും താരം ഇപ്പോഴും ഫ്രീ ഏജന്റായി കൊണ്ട് തുടരുകയാണ്.