ലൂണ ഉണ്ടാവില്ലേ? നോഹ ഉണ്ടാവില്ലേ? ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് തിരിച്ചടികൾ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാ
ണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. വരുന്ന പതിനഞ്ചാം തീയതി രാത്രി 7:30നാണ് മത്സരം അരങ്ങേറുക.കൊച്ചി സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സ് വിജയിച്ചുകൊണ്ട് തുടങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
എന്നാൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരല്പം ആശങ്കാജനകമായ വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ആദ്യ മത്സരത്തിന് സൂപ്പർ താരങ്ങളായ അഡ്രിയാൻ ലൂണയും നോഹ സദോയിയും ഉണ്ടായേക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഒരുപക്ഷേ ഇവരുടെ അഭാവത്തിലായിരിക്കും ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിന് ഇറങ്ങുക. അതായത് അഡ്രിയാൻ ലൂണ തിരികെ നാട്ടിലേക്ക് പോയ വിവരം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു.
തന്റെ കുഞ്ഞിന്റെ ബർത്തിന് അറ്റൻഡ് ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം പോയിട്ടുള്ളത്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യും എന്നാണ് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുള്ളത്. അതിനർത്ഥം അഡ്രിയാൻ ലൂണ വരുന്ന മത്സരത്തിന് എത്താൻ സാധ്യതയില്ല എന്ന് തന്നെയാണ്.ഇനി എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണണം.
നോഹക്ക് സസ്പെൻഷനാണ് എന്നാണ് റിപ്പോർട്ടുകൾ. അതായത് കഴിഞ്ഞ ഐഎസ്എൽ സീസണിൽ പ്ലേ ഓഫിൽ ഗോവക്ക് വേണ്ടിയാണ് നോഹ കളിച്ചത്.പ്ലേ ഓഫ് ഘട്ടത്തിൽ രണ്ട് യെല്ലോ കാർഡുകൾ വഴങ്ങിയാൽ തൊട്ടടുത്ത മത്സരത്തിൽ താരം പുറത്തിരിക്കേണ്ടതുണ്ട്.നോഹ രണ്ട് യെല്ലോ കാർഡുകൾ കഴിഞ്ഞ പ്ലേ ഓഫ് റൗണ്ടിൽ വഴങ്ങിയിട്ടുണ്ട്. അതിനുശേഷം വരുന്ന ആദ്യത്തെ മത്സരം ഇതാണ്. അതുകൊണ്ടുതന്നെ താരം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.
ഏതായാലും ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒക്കെ വരേണ്ടതുണ്ട്.പക്ഷേ ഈ രണ്ടു താരങ്ങളെയും നഷ്ടപ്പെടാനുള്ള സാധ്യതകൾ ഇവിടെ അവശേഷിക്കുന്നുണ്ട്. പ്രധാനപ്പെട്ട രണ്ടു താരങ്ങളുടെ അഭാവത്തിൽ വിജയിക്കുക എന്നുള്ളത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കും.