കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആര്? തീരുമാനമായി!
കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ്. വരുന്ന പതിനഞ്ചാം തീയതിയാണ് ക്ലബ്ബ് ഐഎസ്എൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരം കളിക്കുന്നത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് രാത്രി 7: 30നാണ് മത്സരം നടക്കുക.ആ മത്സരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപന ചടങ്ങ് ഇന്നലെ ലുലു മാളിൽ വച്ചുകൊണ്ട് നടന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് പരിശീലകരും താരങ്ങളും ഇതിൽ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് പരിശീലകരും താരങ്ങളും സംസാരിച്ചിട്ടുണ്ട്. വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് അഡ്രിയാൻ ലൂണ തന്നെയായിരിക്കും.എന്നാൽ ഇന്നലെ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അദ്ദേഹം തന്റെ നാട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്.ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആരാണ് എന്നുള്ളത് വ്യക്തമായിട്ടുണ്ട്. പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ.അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ഇദ്ദേഹമായിരിക്കും ടീമിനെ നയിക്കുക.കഴിഞ്ഞ സൗഹൃദ മത്സരത്തിൽ അത് വ്യക്തമായതാണ്.മുഹമ്മദൻ എസ്സിക്കെതിരെയുള്ള മത്സരത്തിൽ ഡ്രിൻസിച്ചായിരുന്നു ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിരുന്നത്.
മത്സരത്തിൽ എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തിരുന്നു. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ലൂണ ഉണ്ടാകുമോ എന്നുള്ള കാര്യം സംശയത്തിലാണ്. അതുകൊണ്ടുതന്നെ ലൂണ ഇല്ലെങ്കിൽ ഈ ഡിഫൻഡർ തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുക. ഒരു മികച്ച വിജയം നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തുടക്കം കുറിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.