ഞങ്ങൾ ഒരുമിച്ച് നിന്നുകൊണ്ട് കിരീടം നേടും,ആരാധകർ ഞങ്ങളിൽ വിശ്വസിക്കുന്നത് ബഹുമതിയാണ്:നോവ സദോയി!
പുതിയ ഇന്ത്യൻ സൂപ്പർ ലീഗിന് വേണ്ടിയുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സുള്ളത്. ആദ്യ മത്സരത്തിൽ പഞ്ചാബ്മായാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. വരുന്ന പതിനഞ്ചാം തീയതി രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്.ഡ്യൂറന്റ് കപ്പിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നുവെങ്കിലും അത് സമനിലയിൽ പിരിയുകയായിരുന്നു.
ഇന്നലെ ലുലു മാളിൽ വെച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പ്രസന്റേഷൻ ചടങ്ങ് ഉണ്ടായിരുന്നു. ക്ലബ്ബിലെ എല്ലാ താരങ്ങളും പരിശീലകരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. സൂപ്പർ താരം നോവ സദോയിയും ഉണ്ടായിരുന്നു.ആരാധകരോട് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് കിരീടം നേടും എന്ന് തന്നെയാണ് ഈ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
‘മഹത്തായ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ നമ്മൾ ടീം എന്ന നിലയിൽ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്.ഞാൻ വളരെയധികം സന്തോഷവാനാണ്.ഈ ആരാധകർ എന്നിലും ടീമിലും വിശ്വസിക്കുന്നു എന്നുള്ളത് തീർച്ചയായും ഒരു ബഹുമതി തന്നെയാണ്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിന്നുകൊണ്ട് കിരീടം നേടാം ‘ ഇതാണ് നോവ പറഞ്ഞിട്ടുള്ളത്.
നിലവിൽ ക്ലബ്ബിനുവേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കാൻ നോവക്ക് സാധിക്കുന്നുണ്ട്.ഡ്യൂറന്റ് കപ്പിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.6 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മുഹമ്മദൻ എസ്സിക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടാനും നോവക്ക് സാധിച്ചിരുന്നു.