കേരള ബ്ലാസ്റ്റേഴ്സിൽ എനിക്കൊരു സഹോദരനുണ്ടായിരുന്നു:ഓഗ്ബച്ചെയെ കുറിച്ച് മനസ്സ് തുറന്ന് മെസ്സി!
2019/2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച സൂപ്പർ താരമാണ് ഓഗ്ബച്ചെ. ഒരു സീസൺ മാത്രമാണ് അദ്ദേഹം കളിച്ചതെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിലും നടത്തിയിരുന്നത്.16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ അടിച്ചുകൂട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പിന്നീട് താരം ക്ലബ്ബ് വിടുകയായിരുന്നു. ഇതേ കാലയളവിൽ തന്നെയായിരുന്നു മെസ്സി ബൗളിയും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. അദ്ദേഹം 8 ഗോളുകളായിരുന്നു ആ സീസണിൽ നേടിയിരുന്നത്.
മെസ്സിയും ഓഗ്ബച്ചെയും ആരാധകർക്ക് ആഘോഷിക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്നു.പക്ഷേ ഒരു സീസൺ കൊണ്ട് അത് അവസാനിക്കുകയായിരുന്നു. രണ്ട് പേരും ക്ലബ്ബ് വിട്ടു. എന്നിരുന്നാലും ഈ രണ്ട് താരങ്ങളും ക്ലബ്ബിനെ ഏറെ നെഞ്ചിലേറ്റിയവരാണ്.ഈയിടെ മെസ്സി ബൗളി കേരള ബ്ലാസ്റ്റേഴ്സ് അനുഭവങ്ങളെക്കുറിച്ചും ആരാധകരുടെ കരുത്തിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.
മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിൽ തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നത് ഓഗ്ബച്ചെയോടായിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ സഹോദരനെ പോലെയായിരുന്നു അദ്ദേഹം ഒന്നും മെസ്സി പറഞ്ഞിട്ടുണ്ട്. നിലവിൽ ചൈനീസ് ലീഗിന്റെ ഭാഗമാണ് മെസ്സി ബൗളി. കേരള ബ്ലാസ്റ്റേഴ്സിലെ ഓർമ്മകൾ അദ്ദേഹം പങ്കുവെക്കുന്നത് ഇപ്രകാരമാണ്.
‘എന്റെ എല്ലാ സഹതാരങ്ങളുമായും ഞാൻ വളരെയധികം അടുപ്പത്തിലായിരുന്നു.പക്ഷേ കേരള ബ്ലാസ്റ്റേഴ്സിൽ ഞാൻ ഒരാളെ കണ്ടുമുട്ടി,എന്റെ വലിയ സഹോദരനെ പോലെയായിരുന്നു അദ്ദേഹം.ഓഗ്ബച്ചെയാണ് ആ താരം.ഒരു കിടിലൻ വ്യക്തിയാണ് അദ്ദേഹം.തീർച്ചയായും അദ്ദേഹം എന്നെ സംരക്ഷിച്ചിരുന്നു ‘ ഇതാണ് മെസ്സി ബൗളി പറഞ്ഞിട്ടുള്ളത്.
ഈയിടെ കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും പ്രശംസിച്ചുകൊണ്ട് മുൻ താരമായ ബോറിസ് കാഡിയോയും സംസാരിച്ചിരുന്നു. താരങ്ങൾ ക്ലബ്ബ് വിട്ടു പോയാലും ആരാധകർ ഈ താരങ്ങളോട് ഉള്ള ബന്ധം കാത്തുസൂക്ഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങൾ എല്ലാവരും തന്നെ ക്ലബ്ബിനെ ഫോളോ ചെയ്യാറുമുണ്ട്.പുതിയ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ എല്ലാവരും ഉള്ളത്.