ഒരു വിന്നിംഗ് ടീമിന് എന്തൊക്കെയാണ് ആവശ്യം?അക്കമിട്ട് നിരത്തി സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത് എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനുകൂലമായ കാര്യമാണ്.പക്ഷേ പഞ്ചാബിനെ ഒരിക്കലും എഴുതിത്തള്ളാനോ വിലകുറച്ച് കാണാനോ സാധിക്കില്ല.
ഡ്യൂറന്റ് കപ്പിൽ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.സമീപകാലത്ത് ഏറെ പുരോഗതി കൈവരിക്കാൻ പഞ്ചാബിന് കഴിഞ്ഞിട്ടുണ്ട്.ഡ്യൂറന്റ് കപ്പിൽ അത് വ്യക്തമായതുമാണ്. എന്നിരുന്നാലും ആരാധകരുടെ പിന്തുണയിൽ സ്വന്തം മൈതാനത്തിൽ വിജയിച്ച കയറാൻ കഴിയും എന്ന് ശുഭാപ്തി വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.
ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ആ ചരിത്രം മാറ്റി എഴുതുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്റ്റാറേ കടന്നുവരുന്നത്. ഒരു വിന്നിങ് ടീമിന് എന്തൊക്കെയാണ് ആവശ്യം എന്നുള്ളത് ഇദ്ദേഹം പ്രസ് കോൺഫറൻസിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.
‘ ഒരു വിന്നിങ് ടീമിൽ വളരെയധികം വിജയദാഹത്തോടുകൂടി പ്രവർത്തിക്കുന്ന യുവ താരങ്ങളെ ആവശ്യമാണ്. ഇതിനുപുറമേ വിജയദാഹത്തോടുകൂടി പ്രവർത്തിക്കുന്ന പരിചയസമ്പത്തുള്ള താരങ്ങളെ ആവശ്യമാണ്.കിരീടങ്ങൾ നേടാനും സ്വയം ഡെവലപ്പ് ആകാനും വേണ്ടിയുള്ള ഒരു ദാഹമാണ് എല്ലാവർക്കും വേണ്ടത്. തീർച്ചയായും വിദേശ താരങ്ങൾക്കും ഈ വിജയ ദാഹം വേണം.താരങ്ങൾക്ക് മാത്രമല്ല,പരിശീലകനും ഇത് ബാധകമാണ്. എന്നാൽ മാത്രമാണ് ഒരു വിന്നിങ് ടീമായി മാറുക ‘കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
ഒരു ശരാശരി ടീം മാത്രമായി കൊണ്ടാണ് പലരും ക്ലബ്ബിനെ പരിഗണിക്കുന്നത്.ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള വലിയ ട്രാൻസ്ഫറുകൾ ഒന്നും നടന്നിട്ടില്ല. പ്രത്യേകിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ നിര പൊതുവേ ദുർബലമാണ് എന്ന വിലയിരുത്തലുകൾ വ്യാപകമാണ്. അതൊക്കെ തെറ്റാണ് എന്ന് തെളിയിക്കേണ്ടത് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും പരിശീലകന്റെയും ആവശ്യകതയാണ്.