ഈസ്റ്റ് ബംഗാൾ താരത്തിന് റെഡ് കാർഡ്,കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഉണ്ടാവില്ല!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ 2 മത്സരങ്ങളായിരുന്നു നടന്നിരുന്നത്.ആദ്യ മത്സരത്തിൽ ഒഡീഷയും ചെന്നൈയിനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്സിയും ഈസ്റ്റ് ബംഗാളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.
മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു വിജയിച്ചു. മത്സരത്തിന്റെ ആദ്യപകുതിയിൽ വിനിത് വെങ്കിടേഷ് നേടിയ ഗോളാ
ണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. എന്നാൽ ഈ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ താരമായ ലാൽചുങ്ങുങ്ങക്ക് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ 87 മിനിട്ടിലാണ് 2 യെല്ലോ കാർഡുകൾ പൂർത്തിയാക്കിക്കൊണ്ട് ലാൽചുങ്ങുങ്ങ റെഡ് കാർഡ് വഴങ്ങിയത്.
ഇവിടെ എടുത്തു പറയേണ്ട കാര്യം ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്. ആ മത്സരത്തിൽ ലാൽ ഉണ്ടാവില്ല.അത് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഒരു കാര്യമാണ്. ലാലിന്റെ അഭാവത്തിൽ ആയിരിക്കും ഈ മത്സരം നടക്കുക.ഇന്നലത്തെ മത്സരത്തിൽ നിരവധി യെല്ലോ കാർഡുകൾ പിറന്നിട്ടുണ്ട്.ഒരുപാട് കാർഡുകൾ റഫറിക്ക് പുറത്തെടുക്കേണ്ട ഒരു മത്സരം തന്നെയാണ് ഇന്നലെ അരങ്ങേറിയിട്ടുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക. കൊച്ചിയിൽ വെച്ചുകൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
രണ്ടാം മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടുക.സെപ്റ്റംബർ 22ആം തീയതിയാണ് ആ മത്സരം നടക്കുക.അതായത് അടുത്ത ഞായറാഴ്ച.ഈസ്റ്റ് ബംഗാളിന് സംബന്ധിച്ചിടത്തോളം ആ മത്സരത്തിൽ വിജയം മാത്രമായിരിക്കും ലക്ഷ്യം. ഏതായാലും ഇന്നത്തെ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.