നാണക്കേട്..കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങുന്നത് വന്നിട്ടുണ്ട്. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരിക്കുന്നത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. സ്വന്തം ആരാധകർക്ക് മുന്നിൽ ആദ്യ മത്സരത്തിൽ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു എന്നുള്ളത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.അസുഖം കാരണമാണ് അദ്ദേഹത്തിന് മത്സരം നഷ്ടമായത്.നോവ സദോയി,പെപ്ര,ഐമൻ,രാഹുൽ എന്നിവരായിരുന്നു മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല.നോവ സദോയി മാത്രമായിരുന്നു ഒരല്പമെങ്കിലും ഭേദപ്പെട്ട നിലയിൽ കളിച്ചത്.
മത്സരത്തിൽ 86ആം മിനിട്ടിലാണ് പഞ്ചാബ് ആദ്യ ഗോൾ വഴങ്ങിയത്.സഹീഫ് ബോക്സിനകത്ത് വെച്ചുകൊണ്ട് പഞ്ചാബ് താരത്തെ വീഴ്ത്തുകയായിരുന്നു. തുടർന്ന് ലഭിച്ച പെനാൽറ്റി മേയ്സൺ പിഴവുകൾ ഒന്നും കൂടാതെ ഗോളാക്കി മാറ്റി. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് നിമിഷ നേരം കൊണ്ട് തിരിച്ചടിച്ചു.
പ്രീതം കോട്ടാലിനെ ഒരു കിടിലൻ ക്രോസിൽ നിന്നും തകർപ്പൻ ഹെഡ്ഡറിലൂടെയാണ് ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ കണ്ടെത്തിയത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആഘോഷങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.മൂന്ന് മിനിട്ടിനു ശേഷം പഞ്ചാബ് വിജയഗോൾ നേടുകയായിരുന്നു.മേയ്സണിന്റെ അസിസ്റ്റിൽ നിന്നും ഫിലിപ്പ് മർസിലിയാക്കാണ് അവരുടെ വിജയ ഗോൾ നേടിയിട്ടുള്ളത്. ഇതോടെ ബ്ലാസ്റ്റേഴ്സ് പരാജയം രുചിക്കുകയായിരുന്നു.
ഇനി അടുത്ത ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം കളിക്കുക.എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്നത്തെ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആരാധകർക്ക് നിരാശ നൽകുന്ന ഒന്ന് തന്നെയാണ്. പ്രതീക്ഷിച്ച രൂപത്തിലുള്ള പുരോഗതി ഒന്നും തന്നെ കൈവരിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.