ഞങ്ങൾ പ്രതീക്ഷിച്ച റിസൾട്ട് ഇതല്ല,പക്ഷേ..: ഗോളടിച്ച ജീസസ് ജിമിനസ് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യമത്സരത്തിൽ പഞ്ചാബ് എഫ്സിയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് പരാജയപ്പെടുത്തിയിട്ടുള്ളത്.കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വച്ചുകൊണ്ടാണ് ഈ മത്സരം കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.ഡിഫൻസിലെ പിഴവുകൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ തോൽവിക്ക് കാരണമായിട്ടുള്ളത്.
മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത് പുതിയ സ്ട്രൈക്കർ ജീസസ് ജിമിനസാണ്.പ്രീതം കോട്ടാലിന്റെ ക്രോസിൽ നിന്നും ഒരു കിടിലൻ ഹെഡറിലൂടെയാണ് ജീസസ് ഗോൾ നേടിയിട്ടുള്ളത്. എന്നാൽ ആരാധകരുടെ അതിന്റെ ആഘോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.പഞ്ചാബ് വിജയഗോൾ നേടിക്കൊണ്ട് ആരാധകരെ ദുഃഖത്തിലേക്ക് തള്ളി വിടുകയായിരുന്നു. പക്ഷേ ജീസസിന്റെ ഗോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം ആസ്വദിച്ച ഒന്നായിരുന്നു.
മത്സരത്തിന്റെ റിസൾട്ടിൽ ഈ സ്പാനിഷ് താരം വളരെയധികം നിരാശനാണ്.പ്രതീക്ഷിച്ച റിസൾട്ട് അല്ല ലഭിച്ചത് എന്ന് അദ്ദേഹം മത്സരശേഷം പറഞ്ഞിട്ടുണ്ട്.എന്നാൽ ഇത് ആദ്യത്തെ മത്സരമേ ആയിട്ടുള്ളൂ എന്നും തെറ്റുകൾ തിരുത്താൻ സമയമുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.ജീസസ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.
‘ഞങ്ങൾ പ്രതീക്ഷിച്ച ഒരു റിസൾട്ട് അല്ല മത്സരത്തിൽ ലഭിച്ചത്.പക്ഷേ ഇത് ആദ്യത്തെ മത്സരമേ ആയിട്ടുള്ളൂ.ഞങ്ങൾ ഞങ്ങളുടെ വർക്ക് തുടരണം. തെറ്റുകൾ പരിഹരിച്ചുകൊണ്ട് ഇംപ്രൂവ് ആവണം, മുന്നോട്ട് പോകണം ‘ഇതാണ് സ്പാനിഷ് സ്ട്രൈക്കർ പറഞ്ഞിട്ടുള്ളത്.
ദിമിയുടെ പകരക്കാരനായി കൊണ്ടാണ് ജീസസ് ടീമിലേക്ക് എത്തിയിട്ടുള്ളത്. ഗോളുകൾ നേടാൻ തന്നെ കൊണ്ട് കഴിയുമെന്ന് അദ്ദേഹം അരങ്ങേറ്റ മത്സരത്തിൽ തന്നെ തെളിയിച്ചു. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നതാണ് മറ്റുള്ള താരങ്ങൾ ചെയ്യേണ്ടത്. എന്നാൽ തീർച്ചയായും കൂടുതൽ ഗോളുകൾ നമുക്ക് അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം.