ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിൽ പരാജയപ്പെടുന്നത് ഭാഗ്യമാണ്, നമുക്ക് ഫൈനലിൽ കാണാം!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടുള്ളത്. സ്വന്തം മൈതാനത്ത് വെച്ച് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. പലപ്പോഴും ആദ്യ മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാൻ സാധിക്കാറുള്ള ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്.പക്ഷേ ഇത്തവണ നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്.
എന്നാൽ ഒരല്പം രസകരമായ കണക്കുകൾ നമ്മൾ ഇവിടെ പരിശോധിക്കേണ്ടതുണ്ട്.ഒരർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരം പരാജയപ്പെടുന്നത് ഭാഗ്യമാണ്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്താൻ സാധ്യതയുണ്ട്. ഇതിനുമുൻപ് കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് തവണയാണ് ഐഎസ്എല്ലിന്റെ ഫൈനൽ കളിച്ചിട്ടുള്ളത്.ആ മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
പക്ഷേ ഫൈനലിൽ എത്തുക മാത്രമാണ് ക്ലബ്ബ് ചെയ്യുന്നത്.കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ല എന്നത് അവിടെ ഒരു ഭാഗ്യക്കേട് ആയി കൊണ്ട് അവശേഷിക്കുന്നുണ്ട്.ആദ്യം മത്സരത്തിൽ പരാജയപ്പെട്ടു കൊണ്ട് ഫൈനലിൽ എത്താൻ സാധിക്കാതെ പോയ സീസണും ഉണ്ടായിട്ടുണ്ട്. പക്ഷേ ഫൈനലിൽ എത്തിയ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിൽ പരാജയപ്പെട്ടിട്ടുണ്ട് എന്നത് തന്നെയാണ് വിചിത്രമായ കണക്ക്.
ഇത്തരം കണക്കുകളിൽ ഒന്നും വലിയ കാര്യമില്ലെങ്കിലും ചിലരെങ്കിലും ശുഭപ്രതീക്ഷയോടുകൂടി കാത്തിരിക്കുകയാണ്.പക്ഷേ ആദ്യം മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു എന്നുള്ളത് പറയാതിരിക്കാൻ വയ്യ.പ്രകടനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. തെറ്റുകളിൽ നിന്നും പാഠമുൾക്കൊണ്ട് ടീം പുരോഗതി കൈവരിച്ചേ മതിയാകൂ.എന്നാൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് കിരീടത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ.
ഇനി അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന ഞായറാഴ്ചയാണ് ആ മത്സരം നടക്കുക.സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.