മോഹൻ ബഗാനോടും മുംബൈ സിറ്റിയോടും മുട്ടി നിൽക്കാനുള്ള ടീം നമുക്കുണ്ട്: ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ കാര്യത്തിൽ ആരാധകർ കടുത്ത നിരാശരാണ്.ദിമി,ജീക്സൺ തുടങ്ങിയ രണ്ട് സുപ്രധാന താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൈവിട്ടിരുന്നു.കൂടാതെ പല വിദേശ താരങ്ങളെയും ഒഴിവാക്കിയിരുന്നു.പകരം മികച്ച വിദേശ താരങ്ങളെ തന്നെ ക്ലബ്ബ് കൊണ്ടുവന്നിട്ടുണ്ട്.എന്നാൽ ഡൊമസ്റ്റിക് താരങ്ങളുടെ കാര്യത്തിലാണ് ആരാധകർ എതിർപ്പുള്ളത്.
നിലവിൽ ക്ലബ്ബിന്റെ ഇന്ത്യൻ സ്‌ക്വാഡ് വെറും ശരാശരി മാത്രമാണ്. അക്കാദമി താരങ്ങളാണ് ഒരല്പമെങ്കിലും ഈ ഇന്ത്യൻ സ്‌ക്വാഡിനെ താങ്ങി നിർത്തുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ മികച്ച ഇന്ത്യൻ താരങ്ങളെ എത്തിക്കുന്നതിൽ ക്ലബ്ബ് പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടായിരുന്നു സ്പോർട്ടിംഗ് ഡയറക്ടർക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്. എന്നാൽ മികച്ച അക്കാദമി താരങ്ങൾ ഉണ്ട് എന്ന ന്യായീകരണമാണ് അദ്ദേഹം നൽകിയിട്ടുള്ളത്.
നേരത്തെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഒരു ചോദ്യം അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതായത് വമ്പൻമാരായ മോഹൻ ബഗാൻ,മുംബൈ സിറ്റി എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് എങ്ങനെയുണ്ട് എന്നായിരുന്നു ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നത്. അവരോടൊക്കെ മുട്ടി നിൽക്കാനുള്ള ഒരു സ്‌ക്വാഡ് നമുക്കുണ്ട് എന്നാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ വളരെ കോമ്പറ്റീറ്റീവ് ആയ ഒരു ടീം തന്നെ നമുക്കുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.നമ്മുടെ യുവതാരങ്ങൾക്ക് ഒരുപാട് പ്രതിഭയുണ്ട്. അവരുടെ കോളിറ്റിയിലാണ് ഞാൻ വിശ്വസിക്കുന്നത്. ക്ലബ്ബിന്റെയും ദേശീയ ടീമിന്റെയും ഭാവിയാണ് അവർ. അവരെക്കുറിച്ച് ഒരുപാട് സംസാരിച്ചു സമ്മർദ്ദം ചെലുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഞങ്ങൾ ഈ സ്‌ക്വാഡിൽ അടിയുറച്ച് വിശ്വസിക്കുന്നു. ലീഗിലെ ഏത് ടീമുമായും മുട്ടിനിൽക്കാനുള്ള ഒരു സ്‌ക്വാഡ് ഞങ്ങൾക്കുണ്ട്. ഞങ്ങൾ എല്ലാത്തിനും തയ്യാറായി കഴിഞ്ഞിട്ടുണ്ട് ‘ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ സീസണിൽ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്നത് ആദ്യ മത്സരത്തോടെ കൂടി തന്നെ വ്യക്തമായിട്ടുണ്ട്.പഞ്ചാബിനോടാണ് ക്ലബ്ബ് സ്വന്തം മൈതാനത്ത് പരാജയപ്പെട്ടിട്ടുള്ളത്. ഈസ്റ്റ് ബംഗാളിനെതിരെ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ആരാധകരുടെ പ്രതിഷേധം ഇരട്ടിക്കും എന്ന് ഉറപ്പാണ്.