അവർ എല്ലാവരും ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു: വിബിൻ തന്റെ സഹതാരങ്ങളെ കുറിച്ച് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മലയാളി താരമാണ് വിബിൻ മോഹനൻ.പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഒരുപാടുകാലം അദ്ദേഹം പുറത്തായിരുന്നു.തുടർന്ന് കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തി. രണ്ടാം പകുതിയിൽ പകരക്കാരനായ ഇറങ്ങിയ വിബിൻ ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതിന് പിന്നാലെ അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കുകയും ചെയ്തിരുന്നു.
2029 വരെയുള്ള ഒരു പുതിയ കരാറിൽ അദ്ദേഹം ഒപ്പുവച്ചിട്ടുണ്ട്. അതിനുശേഷം ഒരുപാട് കാര്യങ്ങളെക്കുറിച്ച് വിബിൻ സംസാരിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനകത്തെ മലയാളി താരങ്ങൾ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സഹതാരങ്ങൾ സഹായിച്ചതിനെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നിട്ടുണ്ട്.വിബിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘രാഹുൽ,സഹൽ,സച്ചിൻ,നിഹാൽ,ഐമൻ,അസ്ഹർ തുടങ്ങിയ മലയാളി താരങ്ങൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു നൽകിയിട്ടുണ്ട്.എന്റെ ചുറ്റുമുള്ള ആളുകളിൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള പിന്തുണ എന്റെ കരിയറിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.ഇന്ത്യൻ സീനിയർ താരങ്ങളും വിദേശ താരങ്ങളും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.അവർ എപ്പോഴും എന്നോട് ആശയവിനിമയം നടത്തും. എന്റെ തെറ്റുകൾ തിരുത്തുകയും ചെയ്യും ‘ ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.
നേരത്തെ ഗ്രീക്ക് ക്ലബ്ബിനോടൊപ്പം ട്രെയിനിങ് നടത്താൻ കഴിഞ്ഞിട്ടുള്ള താരമാണ് വിബിൻ.താരത്തിന്റെ സാന്നിദ്ധ്യം കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. നാളത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വിബിൻ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നാളത്തെ മത്സരത്തിലൂടെ ആരാധകർ പ്രതീക്ഷിക്കുന്നത്.