ഞങ്ങൾ വളരെ അസ്വസ്ഥരായിരുന്നു, പക്ഷേ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്:കോയെഫ് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെടുകയായിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജീസസിന്റെ ഗോളിലൂടെ സമനില പിടിച്ചിരുന്നു. എന്നാൽ പിന്നീട് പ്രതിരോധ പിഴവിൽ നിന്നും ഒരു ഗോൾ വഴങ്ങിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു.
സ്വന്തം നാട്ടിൽ പഞ്ചാബിനോട് പരാജയപ്പെട്ടത് ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ ഏൽക്കാൻ ബ്ലാസ്റ്റേഴ്സിന് കാരണമായി. ഇന്ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30ന് കൊച്ചിയിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമാണ്.സ്വന്തം മൈതാനത്ത് ഇനിയൊരു തോൽവി കൂടി ഏറ്റുവാങ്ങാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ശേഷിയില്ല.
കഴിഞ്ഞ മത്സരത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് താരമായ കോയെഫ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ആ തോൽവിയിൽ തങ്ങൾ വളരെയധികം അസ്വസ്ഥരായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പക്ഷേ ഇന്നത്തെ മത്സരത്തിനു വേണ്ടി വളരെയധികം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോയെഫിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ പഞ്ചാബിനെതിരെ ഞങ്ങൾ പ്രതീക്ഷിച്ച ഒരു റിസൾട്ട് അല്ല ലഭിച്ചത്.മത്സരത്തിനുശേഷം ഞങ്ങൾ വളരെയധികം അസ്വസ്ഥരായിരുന്നു.കാരണം ഒരു ഘട്ടത്തിൽ ഞങ്ങൾ സമനില പിടിച്ചു. ഞങ്ങൾക്ക് വിജയിക്കാൻ കഴിയുമായിരുന്ന ഒരു മത്സരമായിരുന്നു അത്.അതുകൊണ്ടാണ് ഇത്രയും നിരാശ വന്നത്. പക്ഷേ ഞങ്ങൾ ഈ മത്സരത്തിനു വേണ്ടി നന്നായി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. ആദ്യത്തെ പോയിന്റ് നേടുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം ‘ഇതാണ് കോയെഫ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ഡിഫൻസിവ് മിഡ്‌ഫീൽഡർ പൊസിഷനിൽ ആയിരുന്നു താരം കളിച്ചിരുന്നത്.മോശമല്ലാത്ത രൂപത്തിൽ കളിക്കുകയും ചെയ്തിരുന്നു. ഏതായാലും മികച്ച പ്രകടനം താരത്തിൽ നിന്നും ഭാവിയിൽ ക്ലബ്ബ് പ്രതീക്ഷിക്കുന്നുണ്ട്.