രണ്ടുപേർ തിരിച്ചെത്തും,ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സാധ്യത ഇലവൻ ഇതാ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിന് വേണ്ടി ഇറങ്ങുന്നുണ്ട്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ പരാജയം അറിഞ്ഞവരാണ് ക്ലബ്ബ്.
കഴിഞ്ഞ മത്സരത്തിലെ പ്രകടനവും മോശമായിരുന്നു. പ്രത്യേകിച്ച് ആദ്യപകുതിയിൽ ആരാധകരെ നിരാശപ്പെടുത്തുകയാണ് താരങ്ങൾ ചെയ്തിട്ടുള്ളത്. എന്നാൽ സൂപ്പർ താരങ്ങളായ വിബിൻ,ജീസസ് എന്നിവർ രണ്ടാം പകുതിയിലേക്ക് വന്നു. അപ്പോഴാണ് ഒരല്പം ഊർജ്ജം ക്ലബ്ബിന്റെ മുന്നേറ്റങ്ങൾക്ക് ലഭിച്ചത്.ഈ രണ്ടു താരങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ ഇന്ന് ഇടം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫ്രഡിക്ക് പുറത്ത് പോവേണ്ടി വന്നേക്കും, പകരം വിബിൻ ഇറങ്ങും.കൂടാതെ കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം നടത്തിയ പെപ്രക്കും സ്ഥാനം നഷ്ടമായേക്കും.ജീസസ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അഡ്രിയാൻ ലൂണ അസുഖത്തിൽ നിന്നും പൂർണമായും മുക്തനായിട്ടില്ല.അതുകൊണ്ടുതന്നെ അദ്ദേഹം ഇന്നും പുറത്തിരിക്കും.അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.
ഗോൾകീപ്പർ പൊസിഷനിൽ സച്ചിൻ സുരേഷ് തന്നെയായിരിക്കും. സെന്റർ ബാക്ക് പൊസിഷനിൽ ഡ്രിൻസിചിനൊപ്പം പ്രീതം കോട്ടാലായിരിക്കും. ഇടത് വിങ്ങ് ബാക്ക് പൊസിഷനിൽ സഹിഫും വലത് വിങ് ബാക്ക് പൊസിഷനിൽ സന്ദീപ് സിങ്ങുമായിരിക്കും.ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ ആയിരിക്കും കോയെഫ് കളിക്കുക. അദ്ദേഹത്തോടൊപ്പം മധ്യനിരയിൽ വിബിനും ഉണ്ടാവും.
മുന്നേറ്റ നിരയിൽ ഐമൻ,നോഹ,രാഹുൽ എന്നിവർ തന്നെയായിരിക്കും ഉണ്ടാവുക.സ്ട്രൈകർ പൊസിഷനിൽ ജീസസ് ജിമിനസ് കൂടി വരും.ഇങ്ങനെയാണ് ഒരു സാധ്യത ഇലവനായി കൊണ്ട് വിലയിരുത്തപ്പെടുന്നത്.ആരൊക്കെ ഇറങ്ങിയാലും മികച്ച പ്രകടനവും അതുവഴി വിജയവും മാത്രമാണ് ആരാധകർ ആവശ്യപ്പെടുന്നത്.