Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

നോഹയാണ് മത്സരത്തിലെ താരം,പക്ഷേ നമ്മുടെ ചെക്കൻ വന്നപ്പോഴാണ് കളി മാറിയത്!

5,203

കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ വിജയം സ്വന്തമാക്കി കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിരോചിത തിരിച്ചുവരവ് നടത്തുകയായിരുന്നു.രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകൾ പിറന്നിട്ടുള്ളത്.

ആദ്യം വിഷ്ണുവിലൂടെ ബംഗാളാണ് ലീഡ് എടുത്തത്. എന്നാൽ പിന്നീട് നോഹയുടെ കിടിലൻ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ അവസാനത്തിൽ ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്തുകയായിരുന്നു.ഇതോടുകൂടിയാണ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.

മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തത് നോഹ സദോയി തന്നെയാണ്.താരം നേടിയ ഗോൾ അതിന് ഉദാഹരണമാണ്.അദ്ദേഹത്തിന്റെ സ്വന്തം എഫർട്ടിൽ നിന്നാണ് ആ ഗോൾ വന്നിട്ടുള്ളത്. മത്സരത്തിൽ ഉടനീളം നിറഞ്ഞു കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കൂടുതൽ ഗോളസരങ്ങൾ സ്ഥാനത്തിന് ലഭിച്ചിരുന്നുവെങ്കിലും ഗോളാക്കി മാറ്റാൻ സാധിക്കാതെ പോവുകയായിരുന്നു.

മത്സരത്തിലെ താരം അഥവാ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോഹ തന്നെയാണ്.അദ്ദേഹം അർഹിച്ച പുരസ്കാരമാണ് നേടിയത് എന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെടാൻ മറ്റൊന്നാണ്. മലയാളികളുടെ അഭിമാന താരമായ മുഹമ്മദ് ഐമന്റെ വരവോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം വെച്ചത്.

ഐമന്റെ പ്രകടനം തീർച്ചയായും പ്രശംസകൾ അർഹിക്കുന്നതാണ്.നിങ്ങളുടെ നിരവധി മുന്നേറ്റങ്ങൾ അദ്ദേഹം നടത്തി.എതിർപ്രതിരോധ നിരക്ക് വലിയ തലവേദനയാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പെപ്രയുടെ ഗോളിന് അസിസ്റ്റ് നൽകിയത് ഐമൻ തന്നെയാണ്. താരത്തിന്റെ വരവോടുകൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെട്ടത് എന്നാണ് ഭൂരിഭാഗം വരുന്ന ആരാധകരും അഭിപ്രായപ്പെടുന്നത്.