ബ്ലാസ്റ്റേഴ്സിനാണ് ഏറ്റവും കൂടുതൽ ലോയൽ ഫാൻസ് ഉള്ളത്: സൂപ്പർ താരം പറയുന്നു!
പതിവ് പോലെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളും ആരാധകർ ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ക്ലബ്ബിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചു വന്നിട്ടുണ്ട്.സ്വന്തം മൈതാനത്തിന് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.
ഇത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ അടുത്ത മത്സരങ്ങൾക്ക് കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരത്തിൽ ഏകദേശം 18,000 ത്തോളം ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മത്സരത്തിൽ 25000 ത്തോളം ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്.ഇനിയും അത് വർദ്ധിക്കും എന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് ഫാൻസ് ലോകപ്രശസ്തമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടം ബ്ലാസ്റ്റേഴ്സിന്റെതാണ് എന്ന് നിസംശയം പറയാൻ സാധിക്കും. അവരെ പ്രശംസിച്ചുകൊണ്ട് മലയാളി താരമായ രാഹുൽ കെപി രംഗത്ത് വന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിനാണ് ഏറ്റവും കൂടുതൽ ലോയൽ ഫാൻസ് ഉള്ളത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘നമ്മുക്ക് കുറച്ച് ലോയൽ ഫാൻസ് ഉണ്ട്.എണ്ണത്തിൽ അവർ ഒരുപാട് ഉണ്ട് എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷേ അവരാണ് യഥാർത്ഥ ആരാധകർ ‘ ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
എന്തൊക്കെ സംഭവിച്ചാലും ക്ലബ്ബിനെ കൈവിടാത്ത ബ്ലാസ്റ്റേഴ്സ് ഫാൻസ് നിരവധിയാണ്. കഴിഞ്ഞ 10 വർഷത്തോളമായി ആരാധകർക്ക് ഒന്നും നൽകാൻ കഴിയാത്ത ടീമാണ് ബ്ലാസ്റ്റേഴ്സ്. ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. എന്നിട്ട് പോലും ബ്ലാസ്റ്റേഴ്സിനെ ആരാധകർ സപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്.