ബ്ലാസ്റ്റേഴ്സിലെ പ്രിയപ്പെട്ട താരം ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകി ആശാൻ!
ബ്ലാസ്റ്റേഴ്സ് രണ്ട് മത്സരങ്ങളാണ് ഇതുവരെ ലീഗിൽ കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷേ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരികയായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.ആ വിജയം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.
നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ ആനുകൂല്യ ഘടകം അവിടെയില്ല. ആരാധകരുടെ അകമഴിഞ്ഞ പിന്തുണ ഇല്ലാതെ വേണം ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന്റെ സ്റ്റേഡിയത്തിൽ കളിക്കാൻ. മികച്ച പ്രകടനം നടത്തുന്ന നോർത്ത് ഈസ്റ്റിനെ അവരുടെ മൈതാനത്ത് പോയി പരാജയപ്പെടുത്തുക എന്നത് ഒട്ടും എളുപ്പമുള്ള ഒരു കാര്യവുമില്ല.
ബ്ലാസ്റ്റേഴ്സ് പരിശീലകനായ മികയേൽ സ്റ്റാറേയോട് സ്‌ക്വാഡിലെ താരങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് എന്ന ടീമിനകത്തെ പ്രിയപ്പെട്ട താരം ആരാണ് എന്നായിരുന്നു ചോദ്യം. എന്നാൽ ഒരാളെ തിരഞ്ഞെടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. മറിച്ച് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. തിനകത്തു നല്ല രീതിയിൽ കളിക്കുന്ന താരങ്ങൾ ആരൊക്കെയാണോ അവർ എല്ലാവരും തന്റെ ഫേവറേറ്റ് ആണ് എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും സ്റ്റാർട്ടിങ് ഇലവനുകൾ അത്ര മികച്ച പ്രകടനം നടത്തിയിരുന്നില്ല.പക്ഷേ സ്റ്റാറേയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ ഗംഭീരമാണ്. മികച്ച പകരക്കാരെ ഇറക്കിവിടുക വഴി രണ്ടാം പകുതിയിൽ കൂടുതൽ മികച്ച പ്രകടനം അദ്ദേഹത്തിന് കീഴിൽ ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. എന്നാലും പല മേഖലകളിലും ക്ലബ് പുരോഗതി പ്രാപിക്കേണ്ടതുണ്ട്.അതിന് കഴിയുമെന്ന് തന്നെയാണ് ആരാധകർ അടിയുറച്ച് വിശ്വസിക്കുന്നത്.