ഇനി ഒരു ദയയും വേണ്ട: മോഹൻ ബഗാനെ കെട്ടുകെട്ടിച്ച സന്തോഷത്തിൽ ബംഗളൂരു ഉടമസ്ഥൻ!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് ബംഗളൂരു എഫ്സി സ്വന്തമാക്കിയത്. കരുത്തരായ മോഹൻ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബംഗളൂരു എഫ്സി പരാജയപ്പെടുത്തുകയായിരുന്നു.മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് സുനിൽ ഛേത്രി തിളങ്ങിയിട്ടുണ്ട്.മെന്റസ്,സുരേഷ് സിംഗ് എന്നിവർ ബംഗളൂരുവിന് വേണ്ടി ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.
ഒരുപാട് മിന്നുന്ന താരങ്ങൾ ഉണ്ടായിട്ടും മോഹൻ ബഗാൻ വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.3 മത്സരങ്ങളിൽ നിന്ന് ഒരു വിജയമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.അതേസമയം ബംഗളൂരു തകർപ്പൻ പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്നു.കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനത്ത് ബംഗളൂരു എഫ്സിയാണ്.
കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു ബംഗളൂരു നടത്തിയിരുന്നത്. പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്ന് അന്ന് തന്നെ അവരുടെ ഉടമസ്ഥനായ പാർത്ത് ജിന്റാൽ പറഞ്ഞിരുന്നു.ഇപ്പോൾ ബംഗളൂരുവിന്റെ മിന്നുന്ന പ്രകടനത്തിൽ അദ്ദേഹം വളരെയധികം ഹാപ്പിയാണ്. എതിരാളികളോട് ഇനി ഒരു ദയയും കാണിക്കേണ്ടതില്ല എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘നമ്മൾ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.നിങ്ങളെല്ലാവരും ഈ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഈ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നുണ്ട്.ഇപ്പോഴിതാ നമ്മൾ ബംഗളൂരു തിരിച്ചുവന്നിരിക്കുന്നു. ഈ വിജയം സുനിൽ ചേത്രിക്കും ബംഗളുരുവിനും കർണാടകക്കും ഇന്ത്യൻ ഫുട്ബോളിനും ഉള്ളതാണ്. ഇനി നമുക്ക് ഒരു ദയയും കാണിക്കേണ്ടതില്ല ‘ ഇതാണ് ജിന്റാൽ എഴുതിയിട്ടുള്ളത്.
ഏതായാലും ബംഗളൂരു മിന്നുന്ന പ്രകടനം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.അത് അവരുടെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇനി 3 എവേ മത്സരങ്ങളാണ് കളിക്കുന്നത്. അതിനുശേഷമാണ് ഹോം മത്സരത്തിൽ ബംഗളുരുവിനെ ബ്ലാസ്റ്റേഴ്സ് നേരിടുക.