നോർത്ത് ഈസ്റ്റ് ചില്ലറക്കാരല്ല :ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടത് എന്തെന്ന് വിശദീകരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഇന്ന് അരങ്ങേറുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എവേ മത്സരമാണ് ഇത്.പഞ്ചാബിനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് വിജയം സ്വന്തമാക്കിയിരുന്നു.പക്ഷേ നോർത്ത് ഈസ്റ്റിനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തുക എന്നത് ഒട്ടും എളുപ്പമുള്ള ഒരു കാര്യമാവില്ല.
സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.ഈ സീസണിലെ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയത് അവരാണ്. പരിശീലകൻ പെഡ്രോ ബെനാലിയുടെ കീഴിൽ സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന മത്സരത്തിൽ മോഹൻ ബഗാനോട് അവർ പൊരുതി തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.ഇന്ന് ബ്ലാസ്റ്റേഴ്സിന് അവർ വലിയ വെല്ലുവിളി ഉയർത്തിയേക്കും.
നോർത്ത് ഈസ്റ്റ് ഒരു ചെറിയ ടീമല്ല എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെയും അഭിപ്രായം.എല്ലാംകൊണ്ടും മികച്ച ടീമാണ് അവർ,മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടത് എന്താണ് എന്നും പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ്ബ് വളരെ ഹമ്പിളായി കൊണ്ട് തുടരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ ഞങ്ങൾ ഒരു മികച്ച ടീമിനെയാണ് നേരിടുന്നത്, വളരെയധികം ഓർഗനൈസ്ഡ് ആയിട്ടുള്ള ഒരു ടീമാണ് അവർ. നല്ല ഒരു പരിശീലകനും മികച്ച ചില താരങ്ങളും അവർക്കുണ്ട്.ഡ്യൂറന്റ് കപ്പ് ജേതാക്കളാണ് അവർ. നമ്മൾ വളരെയധികം ഹമ്പിളായിരിക്കണം.നമ്മുടേതായ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ആദ്യ മത്സരത്തിലെ വിജയത്തിന്റെ മൊമെന്റം കാത്തുസൂക്ഷിക്കുകയും വേണം ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്നത്തെ മത്സരത്തിൽ ലൂണ കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അദ്ദേഹം ട്രെയിനിങ് നടത്തിയിരുന്നു.പക്ഷേ പൂർണ്ണ ഫിറ്റ്നസ് കണ്ടെടുത്തിട്ടില്ല.എന്നിരുന്നാലും പകരക്കാരന്റെ റോളിൽ അദ്ദേഹം എത്തിയേക്കാം എന്നുള്ള വാർത്തകൾ സജീവമാണ്.