നോഹയൊരു ബംഗാളി,സച്ചിനെ മാറ്റണം,ഐമൻ എന്താണ് കാണിച്ചത്? വിമർശകരുടെ വായടപ്പിച്ച് കോട്ടാൽ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടായിരുന്നു അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് സമനില വഴങ്ങിയത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.നോർത്ത് ഈസ്റ്റിനു വേണ്ടി അജാറേ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ ഗോൾ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയത് സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നാണ്. അനായാസം കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുമായിരുന്ന ബോൾ വഴുതി പോവുകയായിരുന്നു.വലിയ ഒരു മിസ്റ്റേക്ക് തന്നെയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുള്ളത്. അദ്ദേഹത്തെ പുറത്തിരുത്തി സോം കുമാറിന് അവസരം നൽകണമെന്ന് ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്.ബോൾ കൃത്യമായി കൈപ്പിടിയിൽ ഒതുക്കുന്നതിൽ പലപ്പോഴും മിസ്റ്റേക്കുകൾ വരുത്തി വെക്കാറുള്ള ഗോൾകീപ്പറാണ് സച്ചിൻ സുരേഷ്.
ഏറ്റവും കൂടുതൽ പ്രശംസിക്കേണ്ടത് നോഹ സദോയിയെയാണ്. ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഏറ്റവും മികച്ച താരം എന്ന് അദ്ദേഹത്തെ പറയാം. മത്സരത്തിലെ മുഴുവൻ സമയവും അധ്വാനിച്ചു കളിക്കുന്ന അദ്ദേഹത്തെ ടീമിലെ ബംഗാളി എന്നാണ് ചില ആരാധകർ വിശേഷിപ്പിച്ചിട്ടുള്ളത്.നോഹ തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ ചുമലിൽ ഏറ്റുന്നത്.
പകരക്കാരനായി വന്ന ഐമൻ മികച്ച പ്രകടനം നടത്തിയെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കൂടുതൽ അറ്റാക്കുകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.പക്ഷേ ഗോൾ നേടാനുള്ള മൂന്ന് സുവർണ്ണാവസരങ്ങൾ ആണ് അദ്ദേഹത്തിന് ലഭിച്ചത്.അത് മൂന്നും അദ്ദേഹം പാഴാക്കി കളഞ്ഞു. ഇക്കാര്യത്തിൽ ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്. എന്താണ് ഐമൻ പെനാൽറ്റി ബോക്സിനകത്ത് കാണിച്ചു കൂട്ടിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.ഫിനിഷിങ് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇവിടെ വളരെയധികം ഉയരുന്നു. അതേസമയം ഏറ്റവും കൂടുതൽ കയ്യടി നേടിയ താരങ്ങളിൽ ഒരാൾ പ്രീതം കോട്ടാലാണ്.
തുടർച്ചയായ മൂന്നാം മത്സരത്തിലും ഗംഭീര പ്രകടനമാണ് കോട്ടാൽ നടത്തിയിട്ടുള്ളത്. പ്രതിരോധനിരയിൽ വളരെ സോളിഡായ ഒരു പ്രകടനം അദ്ദേഹം നടത്തുന്നു.അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ക്ലബ്ബിന് ഗുണം ചെയ്യുന്നുണ്ട്.വിമർശകരുടെ വായടപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഏതായാലും വിജയിക്കാൻ സാധിക്കുമായിരുന്ന ഒരു മത്സരമാണ് ബ്ലാസ്റ്റേഴ്സ് സമനിലയോട് കൂടി അവസാനിപ്പിച്ചത്.