ഞാൻ ഹാപ്പിയല്ല, എന്നാൽ നിരാശനുമല്ല: കാരണസഹിതം വിശദീകരിച്ച് സ്റ്റാറേ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ബ്ലാസ്റ്റേഴ്സ് അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് മത്സരം അവസാനിപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ വിജയിക്കാമായിരുന്നിട്ടും ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി എന്നത് ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.
മത്സരത്തിന്റെ അവസാനത്തിൽ നോർത്ത് ഈസ്റ്റ് 10 പേരായി കൊണ്ട് ചുരുങ്ങിയിരുന്നു. പക്ഷേ അത് മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോയി.ഒരുപാട് ഗോളവസരങ്ങൾ ക്ലബ്ബിന് ലഭിച്ചിരുന്നു.എന്നാൽ അതെല്ലാം പാഴാക്കി.മുഹമ്മദ് ഐമന് ലഭിച്ച രണ്ട് സുവർണ്ണാവസരങ്ങൾ അദ്ദേഹം പാഴാക്കിയത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.
ഏതായാലും ഈ മത്സരത്തെ കുറിച്ചുള്ള വിലയിരുത്തൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായ മികയേൽ സ്റ്റാറേ നടത്തിയിട്ടുണ്ട്.മത്സരത്തിന്റെ ഫലത്തിൽ താൻ ഹാപ്പി അല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്, എന്നാൽ നിരാശനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകളിലേക്ക് പോകാം.
‘ഞാൻ സന്തോഷവാനല്ല.എന്നാൽ ഞാൻ നിരാശനുമല്ല. ഞങ്ങൾക്ക് ഇതിനേക്കാൾ മികച്ച രൂപത്തിൽ ചെയ്യാൻ സാധിക്കുമായിരുന്നു. ഞങ്ങൾ ഇപ്പോഴും സോളിഡാണ്.ഇതൊരു തുടക്കം മാത്രമാണ്. ഞങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെടും എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ശരിയായ ട്രാക്കിൽ തന്നെയാണ് സഞ്ചരിക്കുന്നത് ‘ഇതാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്.
മത്സരത്തിന്റെ അവസാനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സബ്ബുകൾ വന്നതിനുശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെട്ടത്.പക്ഷേ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനച്ചിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.