എന്തിനാണ് അഭിക്കിനെ ബ്ലാസ്റ്റേഴ്സ് പുതിയ CEO ആയി നിയമിച്ചത്? എന്താണ് അദ്ദേഹത്തിന്റെ റോൾ?
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കൊണ്ട് അഭിക് ചാറ്റർജിയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിക്കുകയായിരുന്നു.ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ ആയ നിഖിൽ ഇതേക്കുറിച്ച് പല കാര്യങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്.
മുൻപ് ഒഡിഷയോടൊപ്പം പ്രവർത്തിച്ച വ്യക്തിയാണ് അഭിക് ചാറ്റർജി.അദ്ദേഹം ക്ലബ്ബിനകത്തേക്ക് വരുമ്പോൾ എന്താണ് അദ്ദേഹത്തിന്റെ റോൾ എന്ന കാര്യത്തിൽ ആരാധകർക്ക് സംശയങ്ങൾ ഉണ്ട്.അതുമായി ബന്ധപ്പെട്ട ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. രണ്ട് കാര്യങ്ങളാണ് പ്രധാനമായും ചാറ്റർജിക്ക് ചെയ്യാനുള്ളത്.ഒന്ന് സ്പോൺസർഷിപ്പ് ഡീലുകളുടെ കാര്യങ്ങൾ നോക്കുക എന്നുള്ളതാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ സ്പോൺസർഷിപ്പ് ഡീലുകൾ പൂർത്തിയാക്കാൻ ഒരല്പം സമയം എടുത്തിരുന്നു. അതുകൊണ്ടുതന്നെയാണ് കാര്യങ്ങൾ വേഗത്തിലാക്കാൻ ഇദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്.മറ്റൊരു റോൾ ഇന്ത്യൻ റിക്രൂട്ട്മെന്റ് ആണ്. നിലവിൽ സ്പോർട്ടിംഗ് ഡയറക്ടർ ആയിക്കൊണ്ട് സ്കിൻകിസ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ജോലിയുടെ ഒരു ഭാഗം ഏൽപ്പിക്കപ്പെടുക ഇദ്ദേഹത്തിനാണ്. ഇന്ത്യൻ താരങ്ങളെ കണ്ടെത്തി ക്ലബ്ബിലേക്ക് കൊണ്ടുവരുന്നത് ഇദ്ദേഹത്തിന്റെ കൂടി റോൾ ആയിരിക്കും.
സ്കിൻകിസ് പ്രധാനമായും വിദേശ താരങ്ങളുടെ കാര്യത്തിലാണ് ശ്രദ്ധ നൽകുക.സമീപകാലത്ത് മികച്ച ഡൊമസ്റ്റിക്ക് സൈനിങ്ങുകൾ നടത്താത്തതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നവരാണ് കേരള ബ്ലാസ്റ്റേഴ്സ്.അതിന് അറുതി വരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചാറ്റർജിയെ നിയമിച്ചിട്ടുള്ളത്. ഇനി താരങ്ങളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചു കൊണ്ടായിരിക്കും പ്രവർത്തിക്കുക.ഏതായാലും ഇദ്ദേഹത്തിന്റെ വരവ് ക്ലബ്ബിന് ഗുണം ചെയ്യും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്