നോഹയുടെ ഒഡീഷയുടെ വേട്ടമൃഗം,മറുഭാഗത്ത് ബ്ലാസ്റ്റേഴ്സിനെ വേട്ട മൃഗമാക്കിയവർ രണ്ടുപേർ!
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു സുപ്രധാനമായ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഒഡീഷയാണ്.ഇന്ന് 7:30ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. മികച്ച പ്രകടനവും അതുവഴി വിജയവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.
ഒഡീഷക്കെതിരെ ഒരു കണക്കുകൂടി തീർക്കാൻ ക്ലബ്ബിന് അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത് ഇതേ ഒഡീഷയാണ്. അതുകൊണ്ടുതന്നെ അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഇരട്ടിമധുരം നൽകുന്ന ഒരു കാര്യമായിരിക്കും.ഈ സീസണിൽ മൂന്നു മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ രണ്ടു മത്സരങ്ങളിലും പരാജയപ്പെടാനായിരുന്നു ഒഡീഷയുടെ വിധി. പക്ഷേ ഒരു കാരണവശാലും അവരെ എഴുതിത്തള്ളാൻ സാധിക്കില്ല.
ഇവിടെ ചില കണക്കുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്.നോഹ ഇതുവരെ രണ്ട് ഐഎസ്എൽ സീസണുകളാണ് കളിച്ചിട്ടുള്ളത്.ഈ സീസണുകളിൽ അദ്ദേഹം ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത എതിരാളി അത് ഒഡീഷയാണ്. നാല് തവണയാണ് അദ്ദേഹം ഇവർക്കെതിരെ ഗോൾ നേടിയിട്ടുള്ളത്. താരത്തിന്റെ ഒരു വേട്ടാമൃഗം തന്നെയാണ് ഒഡീഷ എന്ന് പറയേണ്ടിവരും.
എന്നാൽ മറുഭാഗത്ത് ബ്ലാസ്റ്റേഴ്സിനെ വേട്ടമൃഗമാക്കിയ രണ്ട് താരങ്ങൾ ഉണ്ട്.റോയ് കൃഷ്ണയും ഡിയഗോ മൗറിഷിയോയുമാണ് ആ രണ്ടു താരങ്ങൾ. ഇരുവരും നമ്മുടെ ക്ലബ്ബിനെതിരെ 7 ഗോളുകൾ വീതം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് താരങ്ങളെയും ബ്ലാസ്റ്റേഴ്സ് അതിയായി സൂക്ഷിക്കേണ്ടതുണ്ട്.രണ്ടുപേരും വലിയ വെല്ലുവിളി ഉയർത്തിയെക്കും.
അഡ്രിയാൻ ലൂണ തിരികെ വരുന്നു എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ ഒരു കാര്യം. അതുകൊണ്ടുതന്നെ കൂടുതൽ ഊർജ്ജത്തോടുകൂടി മധ്യനിരയിൽ ഇന്ന് കളിക്കാൻ ക്ലബ്ബിന് കഴിഞ്ഞേക്കും.ലൂണ-നോഹ കൂട്ടുകെട്ട് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.