ഇവാൻ കലിയൂഷ്നിയെ ഓർമ്മയില്ലേ? ആദ്യമായി അഭിമാനകരമായ നേട്ടത്തിലെത്തി താരം!
2022/23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഇവാൻ കലിയൂഷ്നി എന്ന ഉക്രൈൻ താരത്തെ ആരാധകർ മറക്കാൻ സാധ്യത കുറവായിരിക്കും.ഒരൊറ്റ സീസൺ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതും ലോൺ അടിസ്ഥാനത്തിലായിരുന്നു താരം കളിച്ചിരുന്നത്.മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 18 മത്സരങ്ങൾ കളിച്ച ഈ താരം നാല് ഗോളുകൾ നേടിയിരുന്നു.
സെൻട്രൽ മിഡ്ഫീൽഡ് പൊസിഷനിൽ ആയിരുന്നു ഇദ്ദേഹം കളിച്ചിരുന്നത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി അദ്ദേഹം നേടിയ ഒരു കിടിലൻ ലോങ്ങ് റേഞ്ച് ഗോൾ ഉണ്ടായിരുന്നു.അത് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.ഉക്രൈൻ മിസൈൽ എന്നാണ് ഇപ്പോഴും ആരാധകർക്കിടയിൽ ആ ഗോൾ അറിയപ്പെടുന്നത്.കലിയൂഷ്നിയുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അഭിമാനകരമായ ഒരു നേട്ടം അദ്ദേഹം കരസ്ഥമാക്കി കഴിഞ്ഞു.
ആദ്യമായി കൊണ്ട് ഉക്രൈൻ ദേശീയ ടീമിൽ ഇടം നേടാൻ ഇവാന് കഴിഞ്ഞിട്ടുണ്ട്.ഉക്രൈൻ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഈ മധ്യനിര താരവും ഇടം കണ്ടെത്തിയിട്ടുണ്ട്. തന്റെ സ്വന്തം രാജ്യത്ത് നടത്തുന്ന തകർപ്പൻ പ്രകടനമാണ് ഇതിന് കാരണമായിട്ടുള്ളത്. ഉക്രൈൻ പ്രീമിയർ ലീഗ് ക്ലബ് ആയ ഒലക്സാൻഡ്രിയക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഇനി ദേശീയ ടീമിനോടൊപ്പം അദ്ദേഹം ഉണ്ടാകും.
യുവേഫ നേഷൻസ് ലീഗ് ബിയിലാണ് ഇപ്പോൾ ഉക്രൈൻ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങളാണ് അവർ കളിക്കുന്നത്. ജോർജിയ,ചെക്ക് റിപ്പബ്ലിക് എന്നിവരാണ് അവരുടെ എതിരാളികൾ.ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോഴാണ് മുൻ ബ്ലാസ്റ്റേഴ്സ് താരത്തിന് ഇടം നേടാൻ കഴിഞ്ഞിട്ടുള്ളത്.മുഡ്രിക്ക്,സിൻചെങ്കോ,ലുനിൻ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങളോടൊപ്പം ചിലവഴിക്കാൻ ഇദ്ദേഹത്തിന് സാധിക്കും.
ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ടെങ്കിലും ക്ലബ്ബ്മായും ആരാധകരുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഇവാൻ. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. ആരാധകരും താരത്തെ വലിയ രൂപത്തിൽ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്.